ക്യാൻസറിന് വ്യാജ ചികിത്സ: ചൈനീസ് "മോഹനൻ വൈദ്യർക്ക്" 45,000 ഡോളർ പിഴ

November 01, 2018

സിഡ്‌നി: ക്യാൻസറിന് വ്യാജ ചികിത്സ നടത്തിയ ചൈനീസ് ഹെർബൽ മെഡിസിൻ ഡോക്ടർക്ക് 45,000 ഡോളർ പിഴ ഈടാക്കി. ഡോ. ക്വിൻ സാൻ ചെൻ ആണ് സിഡ്‌നിലെ ഡൗണിങ് ലോക്കൽ കോടതി ശിക്ഷിച്ചത്. ഇയാൾക്കെതിരെ 30 കുറ്റങ്ങൾക്ക് കോടതി കുറ്റപത്രം നൽകി. വെസ്റ്റേൺ മെഡിസിൻ യാതൊരു പ്രയോജനവും ഇല്ലെന്നും ചില അജ്ഞാത കാരണങ്ങളാൽ ക്യാൻസർ രോഗികൾക്ക് മാരകമായ സെല്ലുകൾ നശിപ്പിക്കാനാവില്ലെന്നും രോഗിയുടെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാൻ അക്യൂപങ്ചർ നല്ല ചികിത്സയാണെന്നും ഇതുമൂലം മാരകമായ കോശങ്ങളെ നശിപ്പിക്കുവാൻ കഴിയുമെന്നും രോഗികളെ തെറ്റി ധരിപ്പിച്ചാണ് "കേരളത്തിലെ ഈ മോഹനൻ വൈദ്യർ" ചികിത്സ നടത്തി കൊണ്ടിരുന്നത്.
.
ഡോക്റ്ററുടെ അജ്ഞതക്കു ഒട്ടും ന്യായീകരണ മില്ലെന്നും ചെൻ ജനങ്ങളുടെ സുരക്ഷയ്ക്ക് ഒരു ഉത്തരവാദിത്തവും വഹിചില്ലെന്നും മജിസ്ട്രേറ്റ് ജോയിനി കിയോഗ് വിധിന്യായത്തിൽ പറഞ്ഞു.

ഓസ്ട്രേലിയൻ ഹെൽത്ത് പ്രാക്റ്റീഷ്യൻ ആന്റ് റെഗുലേഷൻ ഏജൻസി ഫലം സ്വാഗതം ചെയ്തു. കാൻസറിൻ പോലുള്ള രോഗങ്ങളെ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്ന് എല്ലാ നിയമപ്രകാരമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും വളരെ ശക്തമായ സന്ദേശം നൽകുന്നുണ്ട്. നിയമം നടപ്പിലാക്കുന്നതിനുവേണ്ടിയാണെന്നും ആപ്ര സിഇഒ മാർട്ടിൻ ഫ്ലെച്ചർ പറഞ്ഞു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb