ഓസ്‌ട്രേലിയൻ വിസ ലഭിക്കാനായി ഇൻഡ്യൻ സഹോദരങ്ങൾ വിവാഹിതരായി

February 01, 2019

മെൽബൺ: ഓസ്‌ട്രേലിയൻ വിസ ലഭിക്കാനായി പഞ്ചാബിലെ സഹോദരങ്ങൾ വിവാഹിതരായി. ദമ്പതിമാരിൽ ഒരാൾക്ക് വിസ ഉണ്ടെങ്കിൽ മറ്റൊരാൾക്കും വിസ ലഭിക്കുമെന്ന ചട്ടം ദുരുപയോഗം ചെയ്താണ് നിയമത്തെയും സമൂഹത്തെയും വിഡ്ഢികളാക്കി സഹോദരങ്ങൾ വിവാഹിതരായത്.

വിസ ലഭിച്ച സഹോദരങ്ങൽ വ്യാജ രേഖകളും പാസ്പോർട്ടും ഉപയോഗിച്ചാണ്‌ ഓസ്ട്രേലിയയിലേക്ക് യാത്ര തിരിച്ചത്. ഇതേതുടർന്ന് പഞ്ചാബ് പോലീസ് രണ്ടുപേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇരുവരും യാത്രയിലാണെന്നും ഇതുകാരണം ഇവരെ അടിയന്തരമായി പിടികൂടുന്നതിൽ തടസ്സമുണ്ടെന്നും പഞ്ചാബ് പോലീസ് അറിയിച്ചു. കഴിഞ്ഞ 4 വർഷത്തിനിടയിൽ പാർട്ണർ വിസയ്ക്ക് അപേക്ഷിച്ചവരിൽ 1500ഓളം പേരെയാണ് വ്യാജ രേഖകൾ സമർപ്പിച്ചതിന് പിടികൂടിയത്. എന്നാൽ വിസ നേടാനായി സഹോദരങ്ങൾ വിവാഹിതരായ സംഭവം പിടികൂടുന്നത് ഇതാദ്യമായി ആണ്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb