ഓസ്‌ട്രേലിയയിൽ ആദ്യമായി ഇന്ത്യക്കാർക്ക് മാത്രമായി വൃദ്ധസദനം

February 12, 2019

മെൽബൺ: ഇൻഡ്യൻ വംശജരായ വൃദ്ധരുടെ ക്ഷേമം മുൻനിർത്തി ആധുനിക സൗകര്യങ്ങളോട് കൂടി നിർമ്മിക്കുന്ന വൃദ്ധസദനത്തിന് കൗൺസിലിൻറെ അനുമതി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഓഫ് വിക്റ്റോറിയയും ഓസ്ട്രേലിയ ഇന്ത്യൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നിർമ്മിക്കുന്ന അഭയകേന്ദ്രത്തിന് ടൌൺ പ്ലാനിങ് പെർമിറ്റും ലഭിച്ചു കഴിഞ്ഞു.

ഇന്ത്യൻ സംസ്കാരത്തിനും പാരമ്പര്യത്തിനും പ്രാധാന്യം നൽകുന്ന രീതിയിലായിരിക്കും വൃദ്ധസദനം പണിയുക എന്ന് ഓസ്‌ട്രേലിയൻ മൾട്ടികൾച്ചർ കൗണ്സിൽ അംഗം വസൻ ശ്രീനിവാസൻ പറഞ്ഞു. 108 കിടക്കകളും, ഒരു കമ്മ്യൂണിറ്റി ഹോളും, ഭക്ഷണശാലയും, പാർക്കിങ് ഏരിയയും, മ്യൂസിയവുമടക്കം 5 നില കെട്ടിടം പണിയുവാനുള്ള അനുമതി ആണ് ലഭിച്ചിരിക്കുന്നത്. അടുക്കളയും വിശ്രമമുറിയുമടങ്ങുന്ന റെസിഡന്റ് റൂമുകൾ ഓരോ നിലയിലും ഉണ്ടായിരിക്കും.

ഈ വർഷം അവസാനം പണിയാരംഭിക്കുന്ന പദ്ധതി 2020ൽ പൂർത്തിയാകും. 108 എന്ന സംഖ്യ തങ്ങളുടെ സമൂഹത്തെ സംബന്ധിച്ചെടുത്തോളം പുണ്യ സംഖ്യ ആണെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആർഭാടപൂർണ്ണമായ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കാൻ ആണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb