ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ പിആര്‍ അപേക്ഷകര്‍ വിവാഹത്തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നു മുന്നറിയിപ്പ്

November 29, 2018

മെൽബൺ: ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ പിആര്‍ അപേക്ഷകര്‍ വിവാഹത്തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നു ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷൻറെ മുന്നറിയിപ്പ്. സിഡ്‌നി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വ്യാജ വിവാഹത്തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ മാസം ആദ്യം പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കമ്മീഷന്‍ ഈ താക്കീതേകിയിരിക്കുന്നത്.

ഈ തട്ടിപ്പിൻറെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിച്ചിരുന്ന 32 കാരനായ ഇന്ത്യക്കാരനെ എബിഎഫ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. താനാണീ തട്ടിപ്പിന്റെ മസ്തിഷ്‌കമെന്ന് അയാള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് 164 വിസ അപേക്ഷകരുടെ പാര്‍ട്ണര്‍ വിസ അപേക്ഷകള്‍ നിരസിക്കുന്നതിന് കാരണമായിത്തീരുകയും ചെയ്തിരുന്നു. ഈ അപേക്ഷകര്‍ വ്യാജ വിവാഹസംഘവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടിരിക്കുന്നത്.

ഈ അപേക്ഷകര്‍ക്കാര്‍ക്കും ഓസ്‌ട്രേലിയന്‍ പിആര്‍ ലഭിക്കാന്‍ യാതൊരു അര്‍ഹതയുമില്ലെന്നാണ് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ പറയുന്നത്. ഈ തട്ടിപ്പ് സംഘത്തിനായി വന്‍ തുകയായിരുന്നു ഇവര്‍ അടച്ചിരുന്നത്. ഈ തട്ടിപ്പ് സംഘം ഇന്ത്യക്കാരടക്കമുള്ള സൗത്ത് ഏഷ്യക്കാരുമായി വ്യാജ വിവാഹങ്ങള്‍ നടത്തുന്നതിനായിരുന്നു കോപ്പ് കൂട്ടിയിരുന്നത്. എന്നാല്‍ ഒരു രാജ്യക്കാരുമായി മാത്രമല്ല ഈ സംഘം ഇത്തരം വിവാഹങ്ങള്‍ നടത്താന്‍ തുനിഞ്ഞിരുന്നതെന്നും ഹൈകമ്മീഷന്‍ വെളിപ്പെടുത്തുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb