ഓസ്‌ട്രേലിയയിലെ സര്‍വകലാശാലകള്‍ ലോകത്തിലെ മികച്ച സര്‍വകലാശാലകളില്‍ മുന്‍നിരയില്‍

November 06, 2018

മെൽബൺ: ഓസ്‌ട്രേലിയില്‍ പഠിക്കാനെത്തുന്ന അന്താരാഷ്ട്രവിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുന്ന അവസരമാണല്ലോ ഇത്. ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളുടെ ഗുണനിലവാരമാണ് ഇതിന് പ്രധാന കാരണം. രാജ്യത്തെ 37 യൂണിവേഴ്‌സിറ്റികള്‍ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്‌സ് 2019 എഡിഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവയില്‍ 15 യൂണിവേഴ്‌സിറ്റികള്‍ ലോകത്തിലെ മികച്ച 250 യൂണിവേഴ്‌സിറ്റികളില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ഇക്കൂട്ടത്തില്‍ പെട്ട ഓസ്ട്രലേയിയിലെ ഏറ്റവും മികച്ച പത്ത് യൂണിവേഴ്‌സിറ്റികളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി

റിസര്‍ച്ച് ഇംപാക്ടിന്റെ കാര്യത്തിലും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തുന്ന ശതമാനത്തിന്റെ കാര്യത്തിലും ഓസ്‌ട്രേലിയയില്‍ ഒന്നാം സ്ഥാനത്തും ലോകത്തില്‍ 24ാം സ്ഥാനത്തും നിലകൊള്ളുന്ന യൂണിവേഴ്‌സിറ്റിയാണിത്.

യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണ്‍

ലോകത്തില്‍ 39ാം റാങ്കുള്ള സര്‍വകലാശാലയാണിത്. വളരെ വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ പഠിക്കാനെത്തുന്നത്. ഇവിടെയുള്ള 50,270 വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന് വെളിയില്‍ നിന്നെത്തിയവരാണ്.

സിഡ്‌നി യൂണിവേഴ്‌സിറ്റി

രാജ്യത്ത് എട്ടാം സ്ഥാനത്താണീ യൂണിവേഴ്‌സിറ്റി. ലോകത്തില്‍ 42ാം റാങ്കുണ്ടിതിന്. 1850ല്‍ സ്ഥാപിക്കപ്പെട്ട ഊ യൂണിവേഴ്‌സിറ്റി ഓസ്‌ട്രേലിയയിലെ ഏറ്റവും പഴയ സര്‍വകലാശാലകളിലൊന്നാണ്.

യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സ്

കഴിഞ്ഞ വര്‍ഷത്തെ പോലെ 2019ലും ലോകത്തില്‍ 45ാം റാങ്കുള്ള സര്‍വകലാശാലയാണിത്. റിസര്‍ച്ച് ഇന്റന്‍സീവ് യൂണിവേഴ്‌സിറ്റീസ് ഇന്‍ ഓസ്‌ട്രേലിയ ഗ്രൂപ്പിലെ സ്ഥാപക അംഗമാണിത്.

യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡ്

2019ല്‍ ആഗോളതലത്തില്‍ 48ാം റാങ്കുള്ള യൂണിവേഴ്‌സിറ്റിയാണിത്. അടുത്തിടെ സുപ്രധാനമായ നിരവധി ഗവേഷണങ്ങള്‍ നടത്തി നിര്‍ണായക ഫലങ്ങള്‍ പുറത്ത് വിട്ട സര്‍വകലാശാലയാണിത്. ഉദാഹരണമായി സെര്‍വിക്കല്‍ കാന്‍സല്‍ വാക്‌സിനെ എടുത്ത് കാട്ടാം.

യൂണിവേഴ്‌സിറ്റി ഓഫ് മൊണാഷ്

ചൈനയിലെ ഷാന്‍ഗായ് ജിയാഓ ടോന്‍ഗ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയാണിത്. ലോകത്തില്‍ 59ാം റാങ്കുണ്ട് ഇതിന്. മെല്‍ബണിലാണിത് സ്ഥിതി ചെയ്യുന്നത്. ഈ യൂണിവേഴ്‌സിറ്റിക്ക് വിക്ടോറിയയില്‍ 5 ക്യാമ്പസുകളും സൗത്ത് ആഫ്രിക്കയിലും മലേഷ്യയിലും ഓരോ ക്യാമ്പസുകളുമുണ്ട്.

യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ

പെര്‍ത്തില്‍ സ്ഥിതിചെയ്യുന്ന ഈ യൂണിവേഴ്‌സിററിക്ക് നിലവില്‍ ലോകത്തില്‍ 91ാം റാങ്കുണ്ട്. ഓവര്‍സീസ് ഫാക്കല്‍റ്റി മെമ്പര്‍മാരുടെ കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ ഉയര്‍ന്ന സ്‌കോര്‍ ഇതിനുണ്ട്.

യൂണിവേഴ്‌സിറ്റി ഓഫ് അഡലെയ്ഡ്

ലോകത്തില്‍ 114ാം റാങ്കുള്ള യൂണിവേഴ്‌സിറ്റിയായ ഇത് ഗവേഷണ കാര്യത്തില്‍ ഓസ്‌ട്രേലിയയില്‍ മുന്‍പന്തിയിലാണ്.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, സിഡ്‌നി

നിലവില്‍ ലോകത്തില്‍ 160ാം റാങ്കിലാണ്. 1988ല്‍ സ്ഥാപിച്ചു. ഓസ്‌ട്രേലിയയില്‍ ഏറ്റവും പ്രായം കുറഞ്ഞ സര്‍വകലാശാലകളിലൊന്നാണിത്.

യൂണിവേഴ്‌സിറ്റി ഓഫ് ന്യൂകാസില്‍

ലോകത്തില്‍ 214ാം റാങ്കിലുള്ള യൂണിവേഴ്‌സിറ്റിയാണിത്. 1965ല്‍ സ്ഥാപിച്ചു. പ്രധാന ക്യാമ്പസ് കല്ലഗനിലാണ്. രാജ്യത്തെ ആറ് ക്യാമ്പസുകളിലും സിംഗപ്പൂരിലെ ഒരു ക്യാമ്പസിലുമായി 26,615 പേര്‍ പഠിക്കുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb