ഓസ്‌ട്രേലിയന്‍ വിസ പട്ടികയില്‍ കൂടുതല്‍ തൊഴിലുകള്‍

March 11, 2019

മെൽബൺ: ഓസ്‌ട്രേലിയയിലേക്ക് വിസ ലഭിക്കുന്നതിനുള്ള തൊഴില്‍ മേഖലകളുടെ പട്ടിക ഫെഡറല്‍ സര്‍ക്കാര്‍ വിപുലപ്പെടുത്തി. വിവിധ മേഖലകളിലുള്ളവര്‍ക്ക് ഓസ്‌ട്രേലിയയില്‍ ദീര്‍ഘകാല തൊഴില്‍വിസയ്ക്കും, പെര്‍മനന്റ് റെസിഡന്‍സിക്കും അപേക്ഷിക്കാന്‍ കഴിയുന്ന തരത്തിലെ ഈ മാറ്റം തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു.

തൊഴില്‍-ചെറുകിട വ്യവസായ വകുപ്പുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് പുതിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ പട്ടിക പുറത്തിറക്കിയത്. പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷിക്കാന്‍ കഴിയുന്ന മീഡിയം ആന്റ് ലോംഗ് ടേം സ്‌കില്‍ പട്ടികയില്‍ (MLTSSL) 36 പുതിയ തൊഴില്‍മേഖലകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയില്‍ 216 തൊഴില്‍മേഖലകളാണ് ഇപ്പോഴുള്ളത്. പെട്രോളിയം എഞ്ചിനീയര്‍, മൈനിംഗ് എഞ്ചിനീയര്‍, ബയോകെമിസ്റ്റ്, ബയോടെക്‌നോളജിസ്റ്റ്, ബോട്ടണിസ്റ്റ്, സൂവോളജിസ്റ്റ്, യൂണിവേഴ്‌സിറ്റി ലക്ചറര്‍ തുടങ്ങിയ തൊഴിലുകളെയെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതോടൊപ്പം, ഫുട്‌ബോള്‍ താരങ്ങള്‍, ടെന്നീസ് കോച്ച്, സംഗീത സംവിധായകര്‍, കലാ സംവിധായകര്‍, നൃത്തസംവിധായകര്‍ തുടങ്ങിയവര്‍ക്കും ഈ പട്ടികയിലൂടെ വിസയ്ക്കായി അപേക്ഷിക്കാന്‍ കഴിയും.  ഇതില്‍ 212 തൊഴില്‍മേഖലകളിലുള്ളവര്‍ക്ക് സ്‌കില്‍ഡ് ഇന്‍ഡിപെന്റന്റ് പി ആര്‍ വിസയ്ക്കായും അപേക്ഷിക്കാന്‍ കഴിയും.

റീജിയണല്‍ ഒക്യുപേഷന്‍ ലിസ്റ്റ്

ഓസ്‌ട്രേലിയയുടെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് വിസ ലഭിക്കുന്നതിനുള്ള റീജിയണല്‍ ഒക്യുപേഷന്‍ ലിസ്റ്റില്‍ 18 തൊഴില്‍മേഖലകളെയാണ് പുതിയതായി ചേര്‍ത്തിരിക്കുന്നത്. പ്രധാനമായും കാര്‍ഷിക മേഖലയിലെ ജോലികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരുത്തി കര്‍ഷകര്‍, കരിമ്പ് കര്‍ഷകര്‍, ബീഫ് കാലി കര്‍ഷകര്‍, പാലുല്‍പാദകര്‍ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. ഇതിനു പുറമേ ഡെന്റിസ്റ്റ്, അനസ്തീറ്റിസ്റ്റ് എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

കടുത്ത വരള്‍ച്ച ബാധിച്ച കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നതിനു വേണ്ടിയാണ് വിദേശത്തു നിന്ന് കര്‍ഷകരെ കൊണ്ടുവരാന്‍ അവസരം നല്‍കുന്നതെന്ന് കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ പറഞ്ഞു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നാലു വര്‍ഷം വരെ ജീവിച്ച് ജോലി ചെയ്യുന്നതിന് തൊഴില്‍ സ്‌പോണ്‍സര്‍ഷിപ്പ് അനുവദിക്കുന്നതാണ് റീജിയണല്‍ വിസ. ഇതിലെത്തുന്നവര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷിക്കാനും കഴിയും. സ്‌കില്‍ഡ് ഒക്യുപേഷന്‍ പട്ടികയിലുണ്ടായ പൂര്‍ണ മാറ്റങ്ങള്‍ ഇവിടെ അറിയാം.

MLTSSL ല്‍ ഉള്‍പ്പെടുത്തിയ പുതിയ തൊഴിലുകള്‍

Arts Administrator or Manager
Dancer or Choreographer
Music Director
Artistic Director
Tennis Coach
Footballer
Environmental Manager
Musician (Instrumental)
Statistician
Economist
Mining Engineer (excluding Petroleum
Petroleum Engineer
Engineering Professionals nec
Chemist
Food Technologist
Environmental Consultant
Environmental Research Scientist
Environmental Scientists nec
Geophysicist
Hydrogeologist
Life Scientist (General
Biochemist
Biotechnologist
Botanist
Marine Biologist
Microbiologist
Zoologist
Life Scientists nec
Conservator
Metallurgist
Meteorologist
Natural and Physical Science Professionals nec
University Lecturer
Multimedia Specialist
Software and Applications Programmers nec
Horse Trainer

റീജിയണല്‍ ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയവ

Aquaculture Farmer
Cotton Grower
Fruit or Nut Grower
Grain, Oilseed or Pasture Grower (Aus)/field crop grower (NZ)
Mixed Crop Farmer
Sugar Cane Grower
Crop Farmers nec
Beef Cattle Farmer
Dairy Cattle Farmer
Mixed Livestock Farmer
Deer Farmer
Goat Farmer
Pig Farmer
Sheep Farmer
Livestock Farmers nec
Mixed Crop and Livestock Farmer
Dentist
Anaesthetist

കടപ്പാട്: SBS

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb