ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ ആസ്പദമാക്കി ഐ ഒ സി ഓസ്ട്രേലിയ സംവാദം സംഘടിപ്പിക്കുന്നു

February 11, 2019

മെൽബൺ: ജന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, 2019 നു ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിന് നവ ഭാരത നിർമ്മതിക്കുള്ള ആശയങ്ങളുടെ ക്രോഡീകരണം എന്നീ വിഷയങ്ങളെ അസ്പദമാക്കി ഐ ഒ സി ഓസ്ട്രേലിയ ഓസ്ട്രേലിയയിലെ വിവിധ മതരാഷ്ട്രീയ സാംസ്കാരിക സംഘടനകളെയും ഐ ഒ സി ഓസ്ട്രേലിയായുടെ വിവിധ ചാപറ്ററുകളെയും ഉൾപ്പെടുത്തി ക്കൊണ്ട് ആശയപരമായ സംവാദം 2019 ഫെബ്രുവരി 17 ഞായറാഴ്ച്ച വൈകുന്നേരം 4 മണി മുതൽ 8 മണി വരെ ഈസ്റ്റ് മെൽബൺ ലൈബ്രറിയിൽ വെച്ചു നടത്തപ്പെടുന്നു.

ഐ ഒ സി കേരള ചാപ്റ്ററാണ് പരുപാടികൾക്ക് നേതൃത്വം നല്കുന്നത്. മേൽപറഞ്ഞ സംവാദത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കേരള ചാപറ്റർ പ്രസിഡൻ്റ്: സുരേഷ് വല്ലത്ത് 0431911230, ജന സെക്രട്ടറി: സോബെൻ തോമസ്സ് 0413555921, ട്രഷറർ: ജിജേഷ് 0425897610 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb