ഓസ്ട്രേലിയൻ യാത്രയ്ക്ക് മുൻപ് അറിയേണ്ട കാര്യങ്ങൾ

കാൻബെറ: ഓസ്‌ട്രേലിയയിലേക്ക് വരുന്ന യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്തിന്റെ കാർഷികവും പ്രകൃതിദത്തവുമായ പരിസ്ഥിതി സംരക്ഷിക്കുന്നതിനായി ബയോസെക്യൂരിറ്റി നിയമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർ ഇൻകമിങ് പാസ്ഞ്ചർ കാർഡ് (ഐപിസി) വഴി കൊണ്ടുവരുന്ന സാധനങ്ങൾ (ഡിക്ലയർ) പ്രഖ്യാപിക്കണം.
ഡിക്ലയർ ചെയ്യാത്ത പിടികൂടിയാൽ 3,300 ഓസ്ട്രേലിയൻ ഡോളർ വരെ പിഴയും നിയമനടപടിയും നേരിടേണ്ടിവരും. നിരോധിത വസ്തുക്കളിൽ പൂക്കൾ, വിത്തുകൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, ചീസ്, മാംസം, മാംസ ഉൽപന്നങ്ങൾ, തേൻ, മുട്ട, മണ്ണ്, സസ്യങ്ങളുടെ വേരുകൾ, മരുന്നുകൾ (അനുമതിയില്ലാത്തവ), ആയുധങ്ങൾ, വെടിക്കോപ്പുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് നടി നവ്യ നായർ ഓസ്‌ട്രേലിയയിൽ മുല്ലപ്പൂ കൊണ്ടുവന്നതിന് പിഴ അടയ്ക്കേണ്ടിവന്ന കാര്യം വെളിപ്പെടുത്തിയത്. സംശയമുള്ള ഏതെങ്കിലും വസ്തുക്കൾ യാത്രക്കാർ ഡിക്ലയർ ചെയ്യണമെന്ന് ഓസ്‌ട്രേലിയൻ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.