വർക്ക് ഫ്രം ഹോം നിർത്തലാക്കാൻ പദ്ധതിയില്ല; ക്ഷമാപണം നടത്തി പീറ്റർ ഡുട്ടൻ
ബ്രിസ്ബെൻ: കനത്ത പ്രതിഷേധത്തെ തുടർന്ന് തിരഞ്ഞെടുപ്പ് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ ‘വർക്ക് ഫ്രം ഹോം’ ഓപ്ഷൻ നിർത്തലാക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ഓസ്ട്രേലിയൻ പ്രതിപക്ഷ നേതാവും ലിബറൽ നാഷനൽ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയുമായ പീറ്റർ ഡുട്ടൻ.
ഇതു സംബന്ധിച്ച് വിളിച്ചു കൂട്ടിയ വാർത്താസമ്മേളനത്തിൽ പാർട്ടിക്ക് തെറ്റു പറ്റിയെന്ന് വ്യക്തമാക്കിയതിനൊപ്പം ക്ഷമാപണം നടത്തുകയും ചെയ്തു. കാൻബെറയിലുള്ള സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം നിർത്തലാക്കാനാണ് ലക്ഷ്യമിട്ടതെന്നും ഡുട്ടൻ വ്യക്തമാക്കി. ഫ്ളക്സിബിൾ ആയിട്ടുള്ള തൊഴിൽ ക്രമീകരണങ്ങളിൽ ഒരു മാറ്റം വരുത്താൻ സഖ്യം ഉദ്ദേശിക്കുന്നില്ലെന്ന് ഷാഡോ ധനമന്ത്രി ജെയ്ൻ ഹ്യൂം പറഞ്ഞു.
സർക്കാർ മേഖലയിലെ 41,000 തൊഴിൽ വെട്ടിക്കുറക്കാനുള്ള പദ്ധതി മറ്റ് നയ പ്രഖ്യാപനങ്ങൾക്കുള്ള തുക കണ്ടെത്തുന്നതിന് വേണ്ടിയാണെന്നും സഖ്യം സ്ഥിരീകരിച്ചു. അതേസമയം തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അടുത്ത 5 വർഷത്തിനുള്ളിൽ തൊഴിൽ നിയമനങ്ങൾ മരവിപ്പിച്ചും സ്വാഭാവിക നടപടികളിലൂടെയും കുറവ് വരുത്തുമെന്നും മന്ത്രി വെളിപ്പെടുത്തി.
മേയ് 3നാണ് ഓസ്ട്രേലിയയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സർക്കാർ മേഖലയിലെ ഉദ്യോഗസ്ഥരുടെ വർക്ക് ഫ്രം ഹോം നിർത്തലാക്കുന്നതിനൊപ്പം ആയിരകണക്കിന് തൊഴിൽ വെട്ടിക്കുറക്കുമെന്നായിരുന്നു സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടത്. പൊതു മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണിതെന്നായിരുന്നു വിശദീകരണം. വർക്ക് ഫ്രം ഹോം ക്രമീകരണം നിർത്തലാക്കുന്നത് വനിതകൾക്ക് വലിയ തോതിൽ ദോഷകരമാകുമെന്നും വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ഓസ്ട്രേലിയയിൽ നിലവിൽ ജീവിത ചെലവ് ഉയരുന്നതാണ് വോട്ടർമാരിൽ ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന പ്രശ്നം. അതിന് ശക്തമായ പരിഹാരമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. മലയാളികൾ ഉൾപ്പെടെ ആയിരകണക്കിന് ഇന്ത്യക്കാർ ആണ് ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നത്.