13cabs ജീവനക്കാർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കുന്നു

മെൽബൺ: ടാക്സി കമ്പനിയായ 13cabs ഡ്രൈവർമാർക്ക് കൊവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കാൻ ഒരുങ്ങുന്നു.

പച്ചക്കറിയും പഴവർഗ്ഗങ്ങളും വിൽക്കുന്ന SPC കമ്പനിയും, വിമാനക്കമ്പനിയായ ക്വാണ്ടസും ജീവനക്കാർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 13cabs ന്റെയും തീരുമാനം.

ഇതുവഴി സിഡ്‌നിയിലും മെൽബണിലുമുള്ള 10,000 ലേറെ ജീവനക്കാർക്ക് വാക്‌സിനേഷൻ നിർബന്ധവുമാകും.

എന്നാൽ ഡ്രൈവർമാർക്ക് എന്ന് മുതൽ വാക്‌സിനേഷൻ നിർബന്ധമാക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

അതുവരെ, ആവശ്യമെങ്കിൽ യാത്രക്കാർക്ക് വാക്‌സിനേഷൻ സ്വീകരിച്ച ഡ്രൈവർമാരെ തെരഞ്ഞെടുക്കാമെന്ന് 13cabs ന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സ്റ്റുവർട്ട് ഓവറെൽ പറഞ്ഞു.

അതേസമയം, വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാവാത്തവരെ, ഉപഭോക്താക്കളുമായി നേരിട്ടുള്ള ഇടപെടൽ ആവശ്യമില്ലാത്ത പാർസൽ ഡെലിവറി വിഭാഗത്തിലേക്കോ മറ്റോ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

കടപ്പാട്: SBS മലയാളം

Exit mobile version