ലോകത്ത് വീട് വില ഏറ്റവും ഉയർന്ന നഗരങ്ങളിൽ രണ്ടാം സ്ഥാനം സിഡ്നിക്ക്

ലോകത്തിലെ ഏറ്റവും വിലയേറിയ ഭവന വിപണികളിൽ ആദ്യ ഇരുപത് സ്ഥാനങ്ങളിൽ അഞ്ച് ഓസ്ട്രേലിയൻ നഗരങ്ങൾ ഇടം പിടിച്ചു. സിഡ്നി രണ്ടാം സ്ഥാനത്തും, മെൽബൺ അഞ്ചാം സ്ഥാനത്തുമാണ്.

അർബൻ റിഫോം ഇൻസ്റ്റിട്യൂട്ട്, ദ ഫ്രണ്ടിയർ സെൻറർ ഫോർ പബ്ലിക് പോളിസി എന്നീ സംഘടനകൾ സംയുക്തമായാണ് ലോകത്തിലെ വിവിധ നഗരങ്ങളെ ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഡമോഗ്രാഫിയ ഇൻറർനാഷണൽ ഹൗസിംഗ് അഫോഡബിലിറ്റി എന്ന റിപ്പോർട്ടിലെ പട്ടികയിൽ ഏഴു രാജ്യങ്ങളിൽ നിന്നുള്ള 42 നഗരങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മീഡിയൻ മൾട്ടിപ്പിൾ രീതി അവലംബിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

സിഡ്‌നിയിലെ ഒരു ഇടത്തരം വീടിൻറ വില ശരാശരി ഗാർഹിക വരുമാനത്തേക്കാൾ 15 മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഭവന വിലയിൽ ഹോങ്കോങ്ങ് നഗരം മാത്രമാണ് സിഡ്നിക്ക് മുൻപിലുള്ളത്. ശരാശരി ഗാർഹിക വരുമാനത്തിൻറ 23 ഇരട്ടിയാണ് ഭവനവിലയിൽ ഹോങ്കോങ്ങിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള മെൽബണിൽ ഇടത്തരം ഭവന വിലയുടെ 12 മടങ്ങ് കുറവാണ് ശരാശരി ഗാർഹിക വരുമാനമെന്നും റിപ്പോർട്ട് പറയുന്നു.

കൊവിഡ് മഹാമാരിക്ക് ശേഷം 60% നഗരങ്ങളിലും ഭവന വില  കുതിച്ചുയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഭവനവില താങ്ങാനാവുന്നതോ, മിതമായതോ ആയ നഗരങ്ങളുടെ എണ്ണം മൂന്നിൽ രണ്ടായി കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകത്തിലെ വിലയേറിയ ഭവന വിപണികളിൽ ആദ്യ ഇരുപത് സ്ഥാനങ്ങളിൽ അഞ്ച് ഓസ്ട്രേലിയൻ നഗരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 22% വർദ്ധനവാണ് വീട് വിലയിൽ ഓസ്ട്രേലിയയിൽ ഉണ്ടായിരിക്കുന്നത്. 

ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവന വിപണികൾ

  1. ഹോങ്കോംഗ് – 23.2
  2. സിഡ്നി – 15.3
  3. വാൻകൂവർ – 13.3
  4. സാൻഹോസെ – 12.6
  5. മെൽബൺ – 12.1
  6. ഹോണോലുലു – 12
  7. സാൻ ഫ്രാൻസിസ്കോ – 11.8
  8. ഓക്ക് ലാൻഡ് – 11.2
  9. ലോസ് ഏഞ്ചൽസ് – 10.7
  10. ടൊറൻറോ – 10.5
  11. സാൻ ഡീഗോ – 10.1
  12. മിയാമി – 8.1
  13. ലണ്ടൻ – 8
  14. അഡ്‌ലെയ്ഡ് – 8
  15. സിയാറ്റിൽ  – 7.5
  16. റിവർസൈഡ്-സാൻ ബെർണാഡിനോ – 7.4
  17. ബ്രിസ്ബെയ്ൻ – 7.4
  18. ഡെൻവർ – 7.2
  19. ന്യൂയോർക്ക് – 7.1
  20. പെർത്ത് – 7.1

Exit mobile version