50% വരെ സ്‌കോളർഷിപ്പിൽ ഓസ്‌ട്രേലിയയിൽ പഠിക്കാം; അഞ്ചു വർഷം വരെ സ്റ്റേബാക്ക്

അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഏറ്റവും മികച്ച പഠന കേന്ദ്രങ്ങളിൽ ഒന്നാണ് ഓസ്‌ട്രേലിയ. ജനസാന്ദ്രത കുറഞ്ഞ, ധാരാളം തൊഴിലവസരങ്ങളുള്ള രാജ്യമാണിത്.
ഓസ്‌ട്രേലിയയിലെ കാലാവസ്ഥ കേരളത്തിന് സമാനമാണ്. പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 3 ഡിഗ്രി സെൽഷ്യസും ആണ്. ഇത് ഓസ്‌ട്രേലിയയെ കേരളീയരായ വിദ്യാർഥികൾക്ക് ആകർഷകമായ പഠന കേന്ദ്രമാക്കി മാറ്റുന്നു.
ശക്തമായ സമ്പദ്‌വ്യവസ്ഥ, മികച്ച ആരോഗ്യ സംരക്ഷണ സംവിധാനം, ഉയർന്ന വിദ്യാഭ്യാസ നിലവാരം, സുരക്ഷിതമായ പരിസ്ഥിതി, ഓസ്‌ട്രേലിയക്കാർക്കിടയിലെ ഉയർന്ന ജീവിത സംതൃപ്തി എന്നിവ കാരണം ലോകത്തിലെ ഏറ്റവും ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന ഒരു രാജ്യമാണ് ഓസ്‌ട്രേലിയ.
ഓസ്‌ട്രേലിയയിലെ സ്റ്റാൻഡേർഡ് ജോലി സമയം ആഴ്ചയിൽ 38 മണിക്കൂറാണ്. ഇത് രാജ്യത്തെ തൊഴിൽ ജീവിത സന്തുലിതാവസ്ഥ ഉയർന്നതാക്കുന്നു. കൂടാതെ, അടിസ്ഥാന ശമ്പളം മണിക്കൂറിൽ 24.1 AUDയും മാസത്തിൽ 3966 AUDയും ആണ്.
ഇത് ലോകത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണ്. അതിനാൽ കുറഞ്ഞ ജോലി സമയം ഉപയോഗിച്ച് കൂടുതൽ സമ്പാദിക്കാൻ കഴിയുന്നു. ഇത് രാജ്യത്തെ ജീവിത നിലവാരം ഉയർന്നതാക്കുന്നു.
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതും ലോക റാങ്കിങ്ങിൽ ഉയർന്ന നിലവാരവുമുള്ള വിദ്യാഭ്യാസം കാരണം ആരോഗ്യം, STEM/ICT, ബിസിനസ് ഐടി പ്രോഗ്രാമുകൾ എന്നിവ പഠിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യമായി ഓസ്‌ട്രേലിയ കണക്കാക്കപ്പെടുന്നു.
ഓസ്‌ട്രേലിയൻ യോഗ്യതയോടെ ലോകത്തെവിടെയും ജോലി ചെയ്യാൻ ഈ അന്താരാഷ്ട്ര അംഗീകാരം വിദ്യാർഥികളെ സഹായിക്കുന്നു. ക്യുഎസ് റാങ്കിങ്ങിൽ മിക്ക ഓസ്‌ട്രേലിയൻ സർവകലാശാലകളും 500ൽ ഇടം നേടിയിട്ടുണ്ട്.
അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റി, വെസ്റ്റേൺ ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റി, ക്വീൻസ്‌ലാൻഡ് യൂണിവേഴ്‌സിറ്റി, മോനാഷ് യൂണിവേഴ്‌സിറ്റി എന്നിവ ഉൾപ്പെടുന്ന ഗ്രൂപ്പ് 8 സർവകലാശാലകൾ മികച്ച 100ൽ ഉൾപ്പെടുന്നു.
ഓസ്‌ട്രേലിയൻ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് മൊത്തം കോഴ്‌സ് ഫീസിന്റെ 30% മുതൽ 50% വരെ സ്‌കോളർഷിപ് നൽകുന്നു. ഇത് ഓസ്‌ട്രേലിയ തിരഞ്ഞെടുക്കുന്നതിനുള്ള മറ്റൊരു ആകർഷകമായ കാരണമാണ്.
3 അല്ലെങ്കിൽ 4 വർഷത്തെ ബാച്ചിലർ കോഴ്‌സുകളും 2 വർഷത്തെ മാസ്‌റ്റേഴ്‌സ് കോഴ്‌സുകളും ഓസ്‌ട്രേലിയൻ ഗവണ്മെന്റ് അന്താരാഷ്ട്ര വിദ്യാർഥികൾക്കായി നടപ്പാക്കുന്നുണ്ട്.
പഠനകാലത്ത് രണ്ടാഴ്ചയിൽ 48 മണിക്കൂറും സെമസ്റ്റർ ഇടവേളയിൽ മുഴുവൻ സമയവും ജോലി ചെയ്യാൻ വിദ്യാർഥികൾക്ക് അവസരമുണ്ട്.
ഓസ്‌ട്രേലിയയിലെ സ്റ്റേബാക്ക് പിരീഡ് 5 വർഷം വരെയാണ്, ഇത് ലോകത്തിലെ മറ്റേതൊരു രാജ്യത്തെക്കാളും ഉയർന്നതാണ്.
പഠന കാലത്തുതന്നെ പാർട്ട് ടൈം ജോലിയിലൂടെ ജീവിത ചെലവും സാമ്പത്തിക കാര്യങ്ങളും നന്നായി കൈകാര്യം ചെയ്യുന്നതിലൂടെ വിദ്യാർഥികൾക്ക് സെമസ്റ്റർ ഫീസും കണ്ടെത്തുവാൻ കഴിയും.
പഠനകാലത്ത് പങ്കാളിക്കും കുട്ടികൾക്കും വിദ്യാർഥിയോടൊപ്പം പോകാനും പങ്കാളിക്ക് മുഴുവൻ സമയം ജോലി ചെയ്യാനും അനുമതിയുണ്ട്.
വരും വർഷങ്ങളിൽ ഓസ്‌ട്രേലിയ ജനറേറ്റീവ് എഐയിൽനിന്ന് ഏജന്റ് എഐയിലേക്ക് മാറുന്നതിനാൽ ഐടി മേഖലയിൽ വൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു.
അടുത്ത 15 വർഷത്തിനുള്ളിൽ, ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയിലേക്ക് 5.6 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെടുമെന്നും ഈ പുതിയ ജോലികളിൽ 25% സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ജോലികളായിരിക്കുമെന്നും പ്രതീക്ഷിക്കാം.
വിദ്യാർഥികൾക്ക് പഠന ശേഷം എളുപ്പത്തിൽ സ്ഥിര താമസത്തിന് അപേക്ഷിക്കാൻ കഴിയുന്ന രാജ്യമാണ് ഓസ്‌ട്രേലിയ.
ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റികളിൽ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളേക്കാൾ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് മുൻഗണന ലഭിക്കുന്നു.
അന്താരാഷ്ട്ര അംഗീകാരമുള്ള വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഓസ്‌ട്രേലിയ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷനായിരിക്കും.