സ്പീക്കർ എ.എൻ. ഷംസീർ ഓസ്ട്രേലിയയിൽ

തിരുവനന്തപുരം ∙ കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാൻ സ്പീക്കർ എ.എൻ.ഷംസീർ ഓസ്ട്രേലിയയിൽ. കഴിഞ്ഞ 3ന് ആരംഭിച്ച കോൺഫറൻസ് നാളെ സമാപിക്കും. കോമൺവെൽത്ത് രാജ്യങ്ങളിലെ 180 ജനാധിപത്യസഭകൾ അസോസിയേഷനിൽ അംഗങ്ങളാണ്.

ഇന്ത്യൻ പാർലമെന്റിൽ നിന്നും സംസ്ഥാന നിയമനിർമാണ സഭകളിൽ നിന്നുമുള്ള സഭാധ്യക്ഷന്മാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ന്യൂ സൗത്ത് വെയ്ൽസ് പാർലമെന്റ് ആതിഥേയത്വം വഹിക്കുന്ന സമ്മേളനം സിഡ്നിയിലെ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലാണു നടക്കുന്നത്.
Exit mobile version