ഇന്ത്യയിൽ നിന്നുള്ള 45 ഗവേഷകർക്ക് ഓസ്ട്രേലിയൻ സ്കോളർഷിപ്പ്

ഇന്ത്യയിൽ നിന്നുള്ള STEM ഗവേഷകരെ ലക്ഷ്യമിട്ടുള്ള മൈത്രി സ്കോളേഴ്സ് പദ്ധതിയിലൂടെ ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ സ്കോളർഷിപ്പോടെ പഠനം പൂർത്തിയാക്കാം.

ഇന്ത്യ ഓസ്‌ട്രേലിയ സഹകരണം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തുടങ്ങിയ പദ്ധതിയാണ് ഇത്.

ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലയിൽ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് മൈത്രി സ്കോളേഴ്സ് പദ്ധതി  വഴി ലക്ഷ്യമിടുന്നതെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് ചൂണ്ടിക്കാട്ടി.

പദ്ധതിക്കായി ഓസ്‌ട്രേലിയൻ സർക്കാർ ഒരു കോടി പന്ത്രണ്ട് ലക്ഷം ഡോളർ ചെലവിടും.

അടുത്ത നാല് വർഷത്തിൽ 45 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകാൻ ഉദ്ദേശിക്കുന്നത്.

STEM മേഖലയിൽ PhD, മാസ്റ്റേഴ്സ് ബിരുദ കോഴ്‌സുകൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.

  • ഇന്ത്യയിലുള്ള സീനിയർ ഗവേഷകർക്ക് ഓസ്‌ട്രേലിയയിൽ ഗവേഷണം നടത്താൻ ദീർഘകാല ഫെല്ലോഷിപ്പ് (1-2 വർഷം)
  • ഇന്ത്യയിൽ നിന്നുള്ള മിഡ് കരിയർ ഗവേഷകർക്കായി ഹ്രസ്വകാല ഫെല്ലോഷിപ്പ് (ആറുമാസം വരെ)
  • ഓസ്‌ട്രേലിയയിൽ നിന്നുള്ള മിഡ് കരിയർ ഗവേഷകർക്ക് ഇന്ത്യയിൽ ഗവേഷണം നടത്താൻ ഹ്രസ്വകാല ഫെല്ലോഷിപ്പ് (ആറുമാസം വരെ)

സെന്റർ ഫോർ ഇന്ത്യ ഓസ്‌ട്രേലിയ റിലേഷൻസാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.

വിദ്യാഭ്യാസ രംഗത്തെ പ്രമുഖ കേന്ദ്രമായി ഓസ്‌ട്രേലിയ തുടരുന്നതിന് പദ്ധതി സഹായിക്കുമെന്ന് ഓസ്‌ട്രേലിയ ഇന്ത്യ റിലേഷൻസ് സിഇഒ ടിം തോമസ് പറഞ്ഞു.

ഓസ്‌ട്രേലിയൻ സർവകലാശാലകളാണ് വിദ്യാർത്ഥികളെ സ്കോളര്ഷിപ്പിനായി നോമിനേറ്റ് ചെയ്യേണ്ടത്.

ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ ചേർന്നിട്ടുള്ള പുതിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഇന്ത്യൻ പൗരന്മാർക്കാണ് അർഹതയുള്ളത്.

2024 ജനുവരി ഒന്നാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി .

ഓസ്‌ട്രേലിയയിലെ പെർമെനന്റ് റെസിഡന്റ്സിന് അപേക്ഷിക്കാൻ അർഹതയില്ല.

Related Articles

Back to top button