RBA പലിശ നിരക്ക് വീണ്ടും ഉയർത്തി

ഓസ്‌ട്രേലിയയിൽ പണപ്പെരുപ്പം നിയന്ത്രണത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചു.

2023ലെ ആദ്യ പലിശ നിരക്ക് വർദ്ധനവ് 0.25 ശതമാനമാണ്.

ഈ വർഷം അഞ്ച് വർദ്ധനവ് വരെ പ്രതീക്ഷിക്കുന്നതായി മേഖലയിലെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നതായുള്ള റിപ്പോർട്ടുകളുണ്ട്.

ഇന്നത്തെ വർദ്ധനവ് വീട് വായ്‌പയുള്ളവരെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്.

5,00,000 ഡോളർ വായ്പയുള്ളവർക്ക് ഇന്നത്തെ വർദ്ധനവ് മൂലം പ്രതിമാസം $76 അധികമായി അടക്കേണ്ടി വരും. കഴിഞ്ഞ ഫെബ്രുവരി മുതലുള്ള വർദ്ധനവ് മൂലം 908 ഡോളർ പ്രതിമാസം അധികമായി അടക്കേണ്ടി വരും.

7,50,000 ഡോളർ വീട് വായ്‌പയുള്ളവർക്ക് ഇന്നത്തെ വർദ്ധനവ് മൂലം പ്രതിമാസം $ 114 അധികമായി അടക്കേണ്ടി വരും. കഴിഞ്ഞ ഫെബ്രുവരി മുതലുള്ള വർദ്ധനവ് മൂലം 1,362 ഡോളർ പ്രതിമാസം അധികമായി അടക്കേണ്ടി വരും.

പത്ത് ലക്ഷം ഡോളർ വായ്പയുള്ളവർക്ക് ഇന്നത്തെ വർദ്ധനവ് മൂലം പ്രതിമാസം $152 അധികമായി അടക്കേണ്ടി വരും. കഴിഞ്ഞ ഫെബ്രുവരി മുതലുള്ള വർദ്ധനവ് മൂലം 1,816 ഡോളർ പ്രതിമാസം അധികമായി അടക്കേണ്ടി വരും.

കടപ്പാട്: SBS മലയാളം

Exit mobile version