പോലീസ് മുന്നറിയിപ്പ് അവഗണിച്ച് മെൽബണിൽ പ്രതിഷേധം

ലോക്ക്ഡൗൺ വിരുദ്ധ റാലികൾക്കെതിരെ കർശന മുന്നറിയിപ്പ് ഉണ്ടായിട്ടും നൂറ് കണക്കിന് പേർ മെൽബണിൽ ലോക്ക്ഡൗൺ വിരുദ്ധ റാലി നടത്തി.

പ്രതിഷേധവുമായി മെൽബണിൽ റാലി നടത്തിയവരും പോലീസുമായി ഏറ്റുമുട്ടിയതിന് പിന്നാലെ പ്രതിഷേധക്കാർക്കെതിരെ പോലീസ് പെപ്പർ സ്പ്രേ ഉപയോഗിച്ചു.

ശാന്തമായി ആരംഭിച്ച പ്രതിഷേധ റാലി പിന്നീട് പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിലേക്ക് മാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് ആരംഭിച്ച പ്രതിഷേധ റാലിയിൽ ” പ്രീമിയർ ഡാൻ ആൻഡ്രൂസിനെ പുറത്താക്കുക”, ”ഞങ്ങളുടെ കുട്ടികളെ സ്വതന്ത്രരാക്കൂ”, ”ലോക്ക് ഡൗണുകൾ അവസാനിപ്പിക്കൂ” തുടങ്ങിയ മുദ്രാവാക്ക്യങ്ങൾ ഉപയോഗിച്ചായിരുന്നു റാലി.

ഏകദേശം 2,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

പ്രതിഷേധ റാലികൾ തടയുന്നത് ലക്ഷ്യമിട്ട് മെൽബൺ നഗരത്തിൽ ശനിയാഴ്ച പൊതുഗതാഗതം ആറു മണിക്കൂർ നേരത്തേക്ക് നിർത്തിവയ്ക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button