IHNA ഗ്ലോബൽ നഴ്‌സിംഗ് ലീഡർഷിപ്പ് അവാർഡുകൾ വിതരണം ചെയ്തു

മെൽബൺ: കോവിഡ് മഹാമാരിക്കാലത്ത് ആരോ​ഗ്യ രം​ഗത്ത് മികച്ച സേവനം നടത്തിയ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ സർക്കാർ അം​ഗീകൃത നഴ്സിം​ഗ് വിദ്യാഭ്യാസ സ്ഥാപനമായ IHNA യുടെ നേതൃത്വത്തിൽ നൽകിയ വരുന്ന IHNA ഗ്ലോബൽ നഴ്‌സിംഗ് ലീഡർഷിപ്പ് അവാർഡുകൾ വിതരണം ചെയ്തു.

ഓസ്ട്രേലിയയിൽ നിന്നും തിരഞ്ഞെടുത്ത അഞ്ച് നേഴ്സുമാർക്ക് ഒരു ലക്ഷം രൂപയും ഫ്ലോറൻസ് നൈറ്റിങ്‌ഗേൽ ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സിഇഒ ബിജോ കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ്ണ ബാലമുരളി എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്.

നഴ്സ്സസ് അവാർഡിന് അർഹരായ അരുൺ തോമസ്, ബീന ഗോപിനാഥൻ പിള്ള, ജസ്‌നി ആനന്ദ്, ജോസഫ് ജനിങ്സ്, മായ സാജൻ നരേകാട്ട് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

ഓസ്ട്രേലിയക്കു പുറമെ യുഎഇ, യുകെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാർക്കുള്ള പുരസ്കാരങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിച്ചു അതാത് സ്ഥലങ്ങളിൽ വെച്ച് വിതരണം ചെയ്യും. ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് നഴ്സ്സുമാർക്കുള്ള പുരസ്കാരങ്ങൾ 2023 ജനുവരിയിൽ നൽകും.

ഓസ്ട്രേലിയയിലെ വിക്റ്റോറിയ സർക്കാരിന്റെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ് ലഭിച്ച IHNA കഴിഞ്ഞ 15 വർഷമായി നിരവധി കോഴ്സുകളിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നുണ്ട്.

മെൽബൺ, സിഡ്നി, പെർത്ത്, കൊച്ചി എന്നിവിടങ്ങളിലായി ഏഴ് കാമ്പസുകളും പ്രവർത്തിച്ചു വരുന്നു.

Exit mobile version