മെല്‍ബണ്‍: റെസ്പിറേറ്ററി സിൻസിഷൽ വൈറസിനെതിരായ (ആർഎസ്‌വി) ഓസ്ട്രേലിയയിൽ ഗർഭിണികൾക്കു സൗജന്യമാക്കി. 29 മുതൽ 36 ആഴ്ച വരെ ഗർഭമുള്ളവർക്ക് ഈ സൗകര്യം ഉപയോഗിക്കാം.
നേരത്തെ ഈ വാക്സീൻ ലഭിക്കാനായി 300 ഓസ്ട്രേലിയൻ ഡോളറായിരുന്നു നൽകേണ്ടിയിരുന്നത്. നവജാതശിശുക്കളിൽ ആർഎസ്‌വി വൈറസ് വരുന്നതു തടയുകയെന്ന ലക്ഷ്യം മുൻനിർത്തിയാണു ഓസ്ട്രേലിയയുടെ ഈ നീക്കം.
സാധാരണ ഗതിയിൽ ആളുകളിൽ പനിയും ജലദോഷവുമുണ്ടാക്കി പോകുന്ന വൈറസ്, രോഗങ്ങളുള്ള വയോധികരിലും, കുട്ടികളിലും ശിശുക്കളിലും കടുക്കാൻ സാധ്യതയുണ്ട്. ശ്വാസകോശ ഇൻഫെക്ഷനായ ബ്രോങ്കിയോലിറ്റിസ്, ന്യുമോണിയ എന്നിവ ഇവരിൽ വൈറസ് ഉണ്ടാക്കാറുണ്ട്.
യുഎസിൽ ഒരു വയസ്സിൽ താഴെയുള്ള കുട്ടികളിലെ ന്യുമോണിയയ്ക്ക് ഏറ്റവും കൂടുതൽ കാരണമാകുന്നത് ഈ വൈറസാണെന്നാണു മെഡിക്കൽ ഗവേഷകർ പറയുന്നത്. പ്രതിവർഷം ശരാശരി 500 കുട്ടികളുടെയും 14000 വയോധികരുടെയും മരണത്തിന് ആർഎസ്‌വി കാരണമാകാറുണ്ട്. ആർഎസ്‌വി യുഎസിൽ മുൻപേ തന്നെയുള്ള വൈറസാണ്.
എന്നാൽ കഴിഞ്ഞവർഷം ഏപ്രിലിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ രാജ്യത്തു നടപ്പിൽ വരുത്തിയതോടെ ഇതിന്റെ തോത് വൻരീതിയിൽ കുറഞ്ഞതു ചുമയിലും തുമ്മലിലും കൂടി തെറിക്കുന്ന ദ്രാവകത്തുള്ളികൾ, ഇവ വീണ പ്രതലങ്ങളുമായുള്ള സ്പർശം എന്നിവ വഴിയാണ് ആർഎസ്‌വി പ്രധാനമായും പകരുന്നത്.
ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തലവേദന, ക്ഷീണം, കടുത്ത പനി എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇന്ത്യയിലും ആർഎസ്‌വി വൈറസ് ബാധ ഉടലെടുക്കാറുണ്ട്. വടക്കേയിന്ത്യയിൽ ശരത്കാലത്താണ് ഇതു കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന സമയത്ത് ഈ വൈറസ് ബാധ 85 ശതമാനം കുറഞ്ഞിരുന്നത് യുഎസിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ അയഞ്ഞുതുടങ്ങിയ കാലയളവിൽ ഓസ്‌ട്രേലിയയിലും യുഎസിലും ദക്ഷിണാഫ്രിക്കയിലും ഈ വൈറസ് ബാധ കലശലായികോവിഡ് കാലത്തു കുറഞ്ഞിരുന്ന മറ്റ് വൈറസുകളുടെ ആക്രമണങ്ങൾ നിയന്ത്രണങ്ങൾ കുറഞ്ഞ ശേഷം പെരുകുന്നതിന്റെ ഉദാഹരണമായിട്ടാണ് നിരീക്ഷകരും വിദഗ്ധരും ഇതിനെ വിലയിരുത്തിയത്.