മെൽബണിലും വിദേശത്ത് നിന്നെത്തിയയാൾക്ക് ഒമിക്രോൺ

മെൽബണിൽ വിദേശത്ത് നിന്നെത്തിയ ഒരാൾക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. രണ്ട് പേർക്ക് കൂടി രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്തിവരിയാണ്.

മെൽബണിൽ വിദേശത്ത് നിന്നെത്തിയ ഒരാൾക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. രണ്ട് പേർക്ക് കൂടി രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്തിവരികയാണ്.

നെതർലാന്റ്സിൽ നിന്ന് അബുദാബി വഴി മെൽബണിൽ എത്തിയ ആൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇയാളെ ഹോട്ടൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. രോഗബാധയുള്ളപ്പോൾ യാൽ സമൂഹത്തിൽ സജീവമാല്ലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

ന്യൂ സൗത്ത് വെയിൽസിൽ ബോട്ടിനുള്ളിൽ പാർട്ടി നടത്തിയ അഞ്ച് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർക്ക് ഒമിക്രോൺ വകഭേദമാണെന്നാണ് അധികൃതർ സംശയിക്കുന്നത്.

സിഡ്നി ഹാർബറിൽ നടന്ന ക്രൂസ്‌ പാർട്ടിയിൽ പങ്കെടുത്ത അഞ്ച് പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ രണ്ട് പേരിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഒമിക്രോൺ വക ഭേദമാണ് ബാധിച്ചിരിക്കുന്നത് എന്നതിന്റെ സൂചനയാണ് ലഭിച്ചിരിക്കുന്നത്.

പാർട്ടിയിൽ പങ്കെടുത്ത മറ്റ് അഞ്ച് പേർക്കും ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ ജനിതക പരിശോധന നടത്തിവരികയാണ്.

ഇവർ എല്ലാവരും വീടുകളിൽ ഐസൊലേറ്റ് ചെയ്യുകയാണ്.

കിംഗ് സ്ട്രീറ്റ് വാർഫിൽ നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട ബോട്ടിൽ ചെക്ക് ഇൻ ചെയ്ത 140 പേരെ ബന്ധപ്പെട്ടു വരികയാണ് ആരോഗ്യ വകുപ്പധികൃതർ.

ഈ ബോട്ടിൽ സഞ്ചരിച്ചവരും അവരുടെ വീട്ടിലുള്ളവരും ഉടൻ പരിശോധനക്ക് വിധേയരായി ഐസൊലേറ്റ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

ന്യൂ സൗത്ത് വെയിൽസിൽ ആകെ 31 ഒമിക്രോൺ ബാധയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിഡ്‌നിയിലെ ഒരു ജിമ്മും രണ്ട് സ്‌കൂളുകളുമായി ബന്ധപ്പെട്ട ക്ലസ്റ്ററിലെ കേസുകളുടെ എണ്ണം 20 ആയി.

കടപ്പാട്: SBS മലയാളം

Exit mobile version