ഫൈസർ വാക്‌സിന്റെ കൂടുതൽ ഡോസുകൾ എത്തി

ഫൈസർ വാക്‌സിന്റെ കൂടുതൽ ഡോസുകൾ ഓസ്‌ട്രേലിയയിൽ എത്തിയതായി ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.

തെറാപ്യൂട്ടിക്ക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ ആദ്യം അംഗീകാരം നൽകിയ ഫൈസർ വാക്‌സിന്റെ 166,000 ഡോസുകളാണ് തിങ്കളാഴ്ച രാത്രിയോടെ സിഡ്‌നിയിൽ എത്തിയത്.

വാക്‌സിന്റെ 120,000 ഡോസുകൾ കൂടി അടുത്തയാഴ്ച സിഡ്‌നിയിൽ എത്തും. വാക്‌സിന്റെ 142,000 ലേറെ ഡോസുകൾ തിങ്കളാഴ്ച എത്തിയിരുന്നു

തിങ്കളാഴ്ച രാജ്യവ്യാപകമായി വിതരണം ആരംഭിച്ച കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മുൻഗണനാ പട്ടികയിലുള്ള ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരാണ് സ്വീകരിച്ചത്.

വാക്‌സിൻ പദ്ധതിയുടെ രണ്ടാം ദിവസം പ്രതിപക്ഷ നേതാവ് ആന്തണി ആൽബനീസിയും ഗ്രീൻസ് നേതാവ് ആദം ബാൻഡറ്റും വാക്‌സിൻ സ്വീകരിച്ചു.

ദേശീയ തലത്തിൽ വാക്‌സിൻ വിതരണത്തിന് തുടക്കം കുറിക്കുന്നതിന്റെ തലേദിവസം ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഉൾപ്പെടയുള്ളവർ വാക്‌സിൻ സ്വീകരിച്ചിരുന്നു.

രാജ്യത്ത് ഈയാഴ്ച അവസാനത്തോടെ 60,000 ഡോസുകൾ വിതരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫെഡറൽ സർക്കാർ.

കടപ്പാട്: SBS മലയാളം

Related Articles

Back to top button