ഓസ്ട്രേലിയയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
സിഡ്‌നി: ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് നൊമ്പരമായി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു.
പത്തനംതിട്ട ചിറ്റാര്‍ പ്ലാത്താനത്ത് ജോണ്‍ മാത്യു – ആന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ ജോണ്‍ (23) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ വാഗ വാഗയില്‍ നിന്നും സിഡ്‌നിയിലേക്കുള്ള യാത്രമധ്യേ ഗുണ്ടഗൈ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
റേഡിയോളജി രണ്ടാം വര്‍ഷം പഠിക്കുന്ന ജെഫിന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഡലെയ്ഡിലാണ് ജെഫിനും കുടുംബവും താമസിക്കുന്നത്.
കാറില്‍ ജെഫിന്‍ മാത്രമാണുണ്ടായിരുന്നത് എന്നാണ് വിവരം. അപകടം വിവരം അറിഞ്ഞ് ബന്ധുക്കള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. 15 വര്‍ഷമായി ജെഫിന്റെ കുടുംബം സൗത്ത് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാണ്.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.
ജോണിന്റെയും ആന്‍സിയുടെയും രണ്ടു മക്കളില്‍ മൂത്തയാളാണ് ജെഫിന്‍. ന്യൂ സൗത്ത് വെയ്ല്‍സ് വാഗവാഗയിലെ ചാള്‍സ് സ്റ്റട്ട് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയാണ്. അഡലെയ്ഡില്‍ വിദ്യാര്‍ഥിയായ ജിയോണ്‍ ആണ് സഹോദരന്‍.