പെര്‍ത്തില്‍ കാന്‍സര്‍ ബാധിതയായ മലയാളി നഴ്‌സ് അന്തരിച്ചു

പെര്‍ത്ത്: ഓസ്‌ട്രേലിയൻ മലയാളികളെ ദുഖത്തിലാഴ്ത്തി പെര്‍ത്തില്‍ കാന്‍സര്‍ ബാധിതയായ മലയാളി നഴ്‌സ് നിര്യാതയായി. വില്ലെട്ടണില്‍ താമസിക്കുന്ന, അങ്കമാലി മഞ്ഞപ്ര മല്‍പ്പാന്‍ സന്തോഷിന്റെ ഭാര്യ മേരിക്കുഞ്ഞ്(49) ആണ് മരിച്ചത്.

ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. തലച്ചോറില്‍ അര്‍ബുദം ബാധിച്ച് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ രോഗം വഷളായി. പെര്‍ത്ത് സര്‍ ചാള്‍സ് ഗാര്‍ഡനര്‍ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.

എറണാകുളം എളവൂര്‍ സ്വദേശിനിയായ മേരിക്കുഞ്ഞ് പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകാംഗമാണ്. മക്കള്‍: ഏയ്ഞ്ചല്‍, ആല്‍ഫി, അലീന, ആന്‍ലിസ. സഹോദരങ്ങള്‍: റിന്‍സി, ലിറ്റി, ലൈസ. സംസ്‌കാരം പിന്നീട് നടക്കും.

Related Articles

Back to top button