എം.വി. ഗോവിന്ദനും കുടുംബവും ഓസ്ട്രേലിയന്‍ പര്യടനത്തില്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍. കഴിഞ്ഞ ദിവസമാണ് ഗോവിന്ദന്‍ കുടുംബത്തോടൊപ്പം യാത്ര പുറപ്പെട്ടത്.
ഓസ്ട്രേലിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 24 ന് ഗോവിന്ദന്‍ തിരിച്ചെത്തും. സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബെയ്ന്‍, പെര്‍ത്ത് എന്നീ നഗരങ്ങളില്‍ ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ എം.വി ഗോവിന്ദന്‍ പങ്കെടുക്കും.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച തിയതി പുതുക്കി നിശ്ചയിക്കുകയായിരുന്നു.
യെച്ചൂരിയുടെ മരണത്തിന്റെ ദുഖാചരണം കഴിഞ്ഞാണ് പോയതെന്നും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായത് കൊണ്ട് അതില്‍ വിമര്‍ശനത്തിന് പ്രസക്തി ഇല്ലെന്നുമാണ് സിപിഎം വിശദീകരണം.