മെൽബണിലെ ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

മെൽബണിൽ കേസുകൾ കുറയാത്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി.

വിക്ടോറിയയിൽ 22 പ്രാദേശിക വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതിൽ എട്ട് പേർ സമൂഹത്തിൽ സജീവമായിരുന്നു.

മെൽബണിൽ നിയന്ത്രണങ്ങൾ ലംഘിച്ച് നിരവധി പേർ പങ്കെടുത്ത ആഘോഷത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. ഇതിൽ രണ്ട് രോഗബാധിതരും പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.

മെൽബണിൽ ലോക്ക്ഡൗൺ രണ്ടാം ആഴ്ചയിലേക്ക് കടന്നെങ്കിലും കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നില്ല.

ഇതെത്തുടർന്ന് മെൽബണിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു.

വ്യാഴാഴ്ച മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.

കൂടാതെ, ഇന്ന് (തിങ്കളാഴ്ച) അർദ്ധരാത്രി മുതൽ കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തും.

മെൽബണിൽ രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് മണി വരെ കർഫ്യു ഏർപ്പെടുത്തുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു. മാത്രമല്ല, തൊഴിലിടങ്ങളിലേക്ക് പോകാൻ വർക്ക് പെർമിറ്റും നിർബന്ധമാക്കി. കൂടാതെ പ്ലെഗ്രൗണ്ടുകളും അടയ്ക്കും.

കടപ്പാട്: SBS മലയാളം

Exit mobile version