വിക്ടോറിയയിൽ വീണ്ടും ലേബർ അധികാരത്തിൽ

വിക്ടോറിയയിൽ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ലേബർ സർക്കാർ അധികാരത്തിൽ തുടരും.

അന്പത് ശതമാനത്തോളം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ സീറ്റുകളിൽ വിജയം ഉറപ്പിച്ചിട്ടുണ്ട്.

വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ലേബർ പാർട്ടി അധികാരം നിലനിർത്താൻ സാധ്യത.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 55 സീറ്റുകളിൽ വിജയിച്ച ലേബർ പാർട്ടി ഇക്കുറി അൻപത് ശതമാനത്തോളം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ 51 സീറ്റുകളിൽ മുന്നിലാണ്.

ലിബറൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അവസാന ദിവസങ്ങളിൽ നിരവധിപ്പേർ കണക്ക്കൂട്ടിയിരുന്നെങ്കിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ഗ്രീൻസ് പാർട്ടി അഞ്ച് സീറ്റുകളിൽ വിജയം ഉറപ്പിച്ചു.

ജനങ്ങൾ സർക്കാറിന്റ കൊവിഡ് നയങ്ങളെ പിന്തുണയ്ക്കുന്നതായി വിക്ടോറിയൻ ഡെപ്യുട്ടി പ്രീമിയർ ജെസിന്റ അലൻ പറഞ്ഞു.

പൊതുജനാരോഗ്യം കണക്കിലെടുത്ത് സർക്കാർ സ്വീകരിച്ച കർശനമായ നടപടികൾ ആവശ്യമായിരുന്നു എന്ന് മനസ്സിലാക്കുന്ന നിരവധി വോട്ടർമാർ ഉള്ളതായി ജെസിന്റ അലൻ ചൂണ്ടിക്കാട്ടി.

മൂന്നാമതും വിജയിക്കുന്നതോടെ 3,000 ദിവസങ്ങൾ സംസ്ഥാന പ്രീമിയർ സ്ഥാനം പൂർത്തിയാക്കുന്ന അഞ്ചാമത്തെ വിക്ടോറിയൻ പ്രീമിയറാകും ഡാനിയേൽ ആൻഡ്രൂസ്.

കടപ്പാട്: SBS മലയാളം

Exit mobile version