ഓസ്‌ട്രേലിയൻ സർവകലാശാലകളുടെ തലപ്പത്ത് മലയാളി സഹോദരന്മാർ; പീറ്റർ വർഗീസിന് ശേഷം ജിം വർഗീസ് ചാൻസലർ സ്ഥാനത്തേക്ക്

മലയാളി കുടുംബത്തിലെ സഹോദരന്മാർ ഓസ് ട്രേലിയൻ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. ജിം വർഗീസ് AM ആണ് ഇപ്പോൾ ടോറൻസ് സർവകലാശാലയുടെ ചാൻസലറായി നിയമിതനായിരിക്കുന്നത്.

2019 ൽ ജിം വർഗീസിന്റെ സഹോദരനും ഓസ് ട്രേലിയുടെ വിദേശ വാണിജ്യ കാര്യ സെക്രട്ടറി കൂടിയായിരുന്ന പീറ്റർ വർഗീസ് AO ക്വീൻസ്ലാൻറ് സർവകലാശാലയുടെ ചാൻസലറായി നിയമിക്കപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയയിലേക്ക് 1964 ൽ എത്തിയ മലയാളി കുടുംബത്തിലെ സഹോദരന്മാർ രണ്ട് സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.

കേരളത്തിൽ മല്ലപ്പള്ളിയിലെ നൂഴുമുറി കുടുംബാംഗങ്ങളായി പീറ്റർ വർഗീസും, ജിം വർഗീസുമാണ് ഈ ഉന്നത പദവികളിൽ എത്തിയിരിക്കുന്നത്.

2019 ൽ ഓസ്‌ട്രേലിയയുടെ വിദേശ വാണിജ്യ കാര്യ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ശേഷമാണ് പീറ്റർ വർഗീസ് ക്വീൻസ്ലാൻറ് സർവകലാശാലയുടെ ചാൻസലറായി സ്ഥാനമേറ്റത്.

ഇപ്പോൾ ഈ കുടുംബത്തിലെ മറ്റൊരംഗം കൂടി ഒരു ഓസ്‌ട്രേലിയൻ സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തേക്ക് നിയമിതനായിരിക്കുന്നു.

ടോറൻസ് സർവകലാശാലയുടെ ചാൻസലറായാണ് ജിം വർഗീസ് നിയമിതനായിരിക്കുന്നത്.

ജിം വർഗീസും പീറ്റർ വർഗീസും ഓർഡർ ഓഫ് ഓസ്‌ട്രേലിയ അംഗീകാരം ലഭിച്ചിട്ടുള്ളവരാണ്.  

2015ൽ  ഓസ്ട്രേലിയ-ഇന്ത്യ ബന്ധം ദൃഢപ്പെടുത്താൻ സഹായിക്കുന്ന ഓസ്ട്രേലിയ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിസിനസ് വിഭാഗം എക് സിക്യുട്ടീവ് ഡയറക്ടറായി ജിം വർഗീസ് നിയമിതനായിരുന്നു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button