T20 ലോകകപ്പ് ഫൈനൽ ടിക്കറ്റുകൾ വിറ്റഴിക്കാനുള്ള ശ്രമത്തിൽ ഇന്ത്യൻ ആരാധകർ

സെമിയിൽ തോറ്റതിന് ശേഷം ടി20 ഫൈനൽ ടിക്കറ്റ് വിൽക്കാനുള്ള ശ്രമത്തിൽ നൂറുകണക്കിന് ഇന്ത്യൻ ടീം ആരാധകർ. ഔദ്യോഗികമായുള്ള റീസെയിൽ സൈറ്റിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും കുറഞ്ഞ വിലയ്ക്ക് ടിക്കറ്റ് വിൽക്കാനാണ് ശ്രമം.

അഡ്‌ലൈഡ് ഓവലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ നിര മുട്ടുമടക്കിയതിന് പിന്നാലെ ഫൈനലിനായി ടിക്കറ്റെടുത്ത നിരവധിപ്പേർ ടിക്കറ്റുകൾ വിൽക്കാനുള്ള ശ്രമത്തിലാണ്.

സിഡ്‌നിയിലെ ആദ്യ സെമിയിൽ കീവിസിനെ കീഴടക്കിയ പാകിസ്ഥാനെതിരെ മറ്റൊരു ഏറ്റുമുട്ടൽ സ്വപനം കണ്ട ഇന്ത്യൻ ടീം ആരാധകർ സെമിയിൽ തോറ്റതിന് ശേഷം നിരാശയിലാണ്.

ടിക്കറ്റുകൾ വിൽക്കുന്നതിനായി ICCയുടെ തന്നെ ഔദ്യോഗിക റീസെയിൽ പ്ലാറ്റ്ഫോമുണ്ട്.

ഇതിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫൈനൽ ടിക്കറ്റുകൾ വിൽക്കുവാൻ ശ്രമിക്കുന്ന നിരവധി പേരാണുള്ളത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ടിക്കറ്റ് വിൽക്കുന്നവർ തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണം എന്നുള്ള മുന്നറിയിപ്പ് അധികൃതർ നേരെത്തെ നൽകിയിരുന്നു.

മെൽബണിലുള്ള പ്രകാശ് നായരും സുഹൃത്തുക്കളും ഫൈനൽ ടിക്കറ്റുകൾ റീസെയിൽ സൈറ്റിൽ വിൽക്കാനിട്ടിരിക്കുകയാണ്.

277 ഡോളർ വീതം നൽകിയാണ് ഇവർ ടിക്കറ്റെടുത്ത്.

ഫൈനൽ കാണുന്ന കാര്യം ഉപേക്ഷിച്ചതായി പ്രകാശ് നായർ പറഞ്ഞു.

നിരവധിപ്പേർ വില കുറച്ച് വേഗത്തിൽ ടിക്കറ്റുകൾ വിൽക്കാനും ശ്രമിക്കുന്നുണ്ട്.

ഈ ടിക്കറ്റുകൾ സ്വന്തമാക്കാൻ പാകിസ്ഥാൻ ആരാധകരും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്.

1992ൽ പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടിയതിന്റെ റീ മാച്ച് എന്ന രീതിയിലാണ് പാകിസ്ഥാൻ ആരാധകരിൽ പലരും ഫൈനലിനെ കാണുന്നത്.

ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്ഥാൻ ഇംഗ്ലണ്ടിനെ കീഴടക്കിയ ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് പാക് ആരാധകർ.

കടപ്പാട്: SBS മലയാളം

Exit mobile version