കോവിഡ് പോരാളികൾക്കുള്ള IHNA നഴ്സസ് അവാർഡുകൾ പ്രഖ്യാപിച്ചു
ആദ്യഘട്ടത്തിൽ ഓസ്ട്രേലിയയിൽ നിന്നുള്ള 5 പേർക്ക് ഒരു ലക്ഷം രൂപ വീതം പുരസ്കാരം
മെൽബൺ: കോവിഡ് മഹാമാരിക്കാലത്ത് മുന്നണി പോരാളികളായ നഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ സർക്കാർ അംഗീകൃത നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനമായ IHNA യുടെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപ വീതം 25 നഴ്സുമാർക്ക് നൽകുന്ന പുരസ്കാരത്തിന്റെ ഓസ്ട്രേലിയൻ വിജയികളെ സിഇഒ ബിജോ കുന്നുംപുറത്ത് മെൽബണിൽ പ്രഖ്യാപിച്ചു.
അരുൺ തോമസ്, Hospital Aspen Medical Pty Ltd, Victoria (പാല സ്വദേശി), ജെൻസി അനന്ദ്, Hospital Epworth Eastern Hospital, Boxhill, Victoria (കോഴിക്കോട് സ്വദേശിനി), ജോസഫ് ജന്നിങ്സ്, Hospital Nambour General Hospital, Queensland (എറണാകുളം കലൂർ സ്വദേശി), മായ സാജൻ, Location Victoria Hospital Monash Health ,Victoria (എറണാകുളം പുത്തൻകുരുശ് സ്വദേശിനി), ബീന ഗോപിനാഥൻ പിള്ള, Hospital Nepean BlueMountain LHD NSW (പത്തനംതിട്ട വള്ളിക്കോട് സ്വദേശിനി) എന്നിവരാണ് ഒരു ലക്ഷം രൂപാ വീതമുള്ള പുരസ്കാരത്തിന് അർഹരായവർ.
മുഹമ്മദ് മുബാരക് Meera Sahib, Nurse Unit Manager at Boor District Health, Victoria, സ്മിത സുകുമാരൻ നായർ, Hospital Peninsula Health, Victoria, ശ്രീജ സൻജയ്, Registered Nurse at Health Hospital, Melbourne Victoria, അനിഷാ മണി, Hospital The Northern Health, Victoria, സുനു സൈമൺ, Hospital Northern Hospital, Victoria എന്നിവർ ജൂറിയുടെ പ്രത്യേക പുരസ്കാരം നേടി. പ്രശസ്തി പത്രവും ബഹുമതിയുമാണ് ഇവർക്കു ലഭിക്കുക.
ഒക്ടോബർ 29 ന് മെൽബണിലെ വിറ്റിൽസി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്ദ്രോത്സവം ചടങ്ങിൽ വെച്ച് ലീഡർഷിപ്പ് അവാർഡുകൾ വിതരണം ചെയ്യും. ജൂറി പുരസ്കാരം പിന്നീട് നൽകും.
ഓസ്ട്രേലിയക്കു പുറമെ ഇന്ത്യ, യുഎഇ, യുകെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അഞ്ച് വീതം നഴ്സുമാർക്കുള്ള പുരസ്കാരങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിച്ചു അതാത് സ്ഥലങ്ങളിൽ വെച്ച് വിതരണം ചെയ്യും.
ഓസ്ട്രേലിയയിലെ വിക്റ്റോറിയ സർക്കാരിന്റെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ് ലഭിച്ച IHNA കഴിഞ്ഞ 15 വർഷമായി നിരവധി കോഴ്സുകളിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നുണ്ട്.
മെൽബൺ, സിഡ്നി, പെർത്ത്, കൊച്ചി എന്നിവിടങ്ങളിലായി ഏഴ് കാമ്പസുകളും പ്രവർത്തിച്ചു വരുന്നു.