വിക്ടോറിയയിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള മാർഗരേഖ പുറത്തുവിട്ടു

വിക്ടോറിയയിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള മാർഗരേഖ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പുറത്തുവിട്ടു. വാക്‌സിനേഷൻ നിരക്കനുസരിച്ച് ഘട്ടം ഘട്ടമായാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

വിക്ടോറിയക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള മാർഗരേഖയാണ് ഇന്ന് (ഞായറാഴ്ച) സർക്കാർ പുറത്തുവിട്ടത്.

സ്കൂളുകളും ഹോസ്പിറ്റാലിറ്റി മേഖലകളും തുറന്ന് പ്രവർത്തിക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകളാണ് മാർഗരേഖയിൽ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് വെളിപ്പെടുത്തിയത്. വാക്‌സിനേഷൻ നിരക്ക് ഉയരുന്നതിനനുസരിച്ച് ഘട്ടം ഘട്ടമായുള്ള ഇളവുകളാണ് സർക്കാർ നടപ്പാക്കുന്നത്.

നിലവിൽ സംസ്ഥാനത്ത് 43 ശതമാനം പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കുന്നത്. 71 ശതമാനം പേർ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞു.

സെപ്റ്റംബർ 26ന് ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് 80 ശതമാനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കൂടുതൽ ഇളവുകൾ നടപ്പാക്കും. എന്നാൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കാകും ഈ ഇളവുകൾ.

ഇളവുകൾ:

മാർഗരേഖ പ്രകാരം സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിനേഷൻ നിരക്ക് 70 ശതമാനം പൂർത്തിയാകുന്നതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നടപ്പാക്കും. ഒക്ടോബർ 26നു ഇത് സാധ്യമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ഉൾനാടൻ വിക്ടോറിയയിലെ ഇളവുകൾ

സംസ്ഥാനത്തെ രണ്ട് ഡോസ് വാ‌സിനേഷൻ നവംബർ അഞ്ചോടെ 80 ശതമാനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് കൂടുതൽ ഇളവുകളുണ്ട്.

ഇളവുകൾ

രണ്ട് ഡോസും സ്വീകരിച്ച മുതിർന്നവർക്ക് പഠനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകാം

ഇനി 12 വയസിന് മേൽ പ്രായമായ 80 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞാൽ ദേശീയ കൊവിഡ് സുരക്ഷാ പദ്ധതിയനുസരിച്ച് ഇളവുകൾ നടപ്പാക്കും.

ക്രിസ്ത്മസോടെ 30 പേർക്ക് വീടുകളിൽ ഒത്തുചേരാവുന്ന വിധത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്ന് പ്രീമിയർ അറിയിച്ചു.

സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് 70 ശതമാനം കടന്നതോടെ, ശനിയാഴ്ച മുതൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച അഞ്ച് പേർക്ക് കെട്ടിടത്തിന് പുറത്ത് ഒത്തുചേരാം. കൂടാതെ, ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച രണ്ട് പേർക്ക് പുറത്ത് ഒത്തുചേരാൻ അനുവാദം നൽകി. വാക്‌സിൻ എടുക്കാത്ത രണ്ട് പേർക്കും പുറത്തു ഒത്തുചേരാം.

മെൽബണിലെ ലോക്ക്ഡൗൺ ഒന്നര മാസം പിന്നിടുമ്പോൾ പ്രതിദിന കേസുകളുടെ എണ്ണം 500 കടന്നിരിക്കുകയാണ്.

സംസ്ഥാനത്ത് പുതുതായി 507 കേസുകൾ സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 43 ശതമാനം പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കുന്നത്. 71 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചു.

കടപ്പാട്: SBS മലയാളം

Exit mobile version