മണിപ്പൂർ കലാപം: ഇന്ത്യ സന്ദർശിക്കുന്ന ഓസ്‌ട്രേലിയക്കാർക്ക് മുന്നറിയിപ്പ്

മണിപ്പൂർ മേഖലയിൽ അക്രമാസക്തമായ പ്രകടനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഇന്ത്യ സന്ദർശിക്കുന്ന ഓസ്‌ട്രേലിയക്കാർ ജാഗ്രത പാലിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ മുന്നറിയിപ്പ് നൽകി.

തീവ്രവാദ ഭീഷണി, ആഭ്യന്തര കലാപം, കുറ്റകൃത്യങ്ങൾ എന്നിവ കാരണം ഇന്ത്യയിൽ മൊത്തത്തിൽ ഉയർന്ന ജാഗ്രത പാലിക്കണാമെന്നു സർക്കാർ Smartraveller പോസ്റ്റിൽ പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ വർദ്ധിച്ചുവരുന്ന അസ്വസ്ഥതകൾക്കിടയിലാണ് ഓസ്‌ട്രേലിയക്കാർക്കുള്ള നവീകരിച്ച യാത്രാ ഉപദേശം.

“അക്രമാസക്തമായ പ്രകടനങ്ങളെത്തുടർന്ന് മണിപ്പൂരിന്റെ ചില ഭാഗങ്ങളിൽ കർഫ്യൂവും നിയന്ത്രണങ്ങളും തുടരുന്നു, ഇത് ആളപായത്തിന് കാരണമായി. സുരക്ഷാ ഏജൻസികൾ മേഖലയിൽ സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാം.” Smartraveller പറഞ്ഞു.

ഓസ്‌ട്രേലിയക്കാർ മണിപ്പൂരിലെ പ്രകടനങ്ങളും വലിയ പൊതുയോഗങ്ങളും ഒഴിവാക്കണം. പ്രാദേശിക അധികാരികളുടെ ഉപദേശം പിന്തുടണം. ഔദ്യോഗിക മുന്നറിയിപ്പുകൾ ഗൗരവമായി എടുക്കുകയും അപ്‌ഡേറ്റുകൾക്കായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കുകയും വേണം.

മണിപ്പൂരിൽ മെയ് ആദ്യം മുതൽ രണ്ട് പ്രബല വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 150 ലധികം ആളുകൾ കൊല്ലപ്പെടുകയും 50,000 ത്തിലധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് രണ്ട് സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു.

Exit mobile version