സിഡ്‌നിയിൽ ലോക്ക്ഡൗൺ ബാധിച്ചവർക്ക് ഫെഡറൽ സർക്കാരിന്റെ ധനസഹായം

ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടമായവർക്ക് ഫെഡറൽ സർക്കാർ 500 ഡോളർ ധനസഹായം നൽകും.

അർഹരായവർക്ക് ഇതിനായി അപേക്ഷിച്ച് തുടങ്ങാം.

ന്യൂ സൗത്ത് വെയിൽസിൽ കൊവിഡ് ബാധ വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ ഗ്രെയ്റ്റർ സിഡ്നി മേഖല ഒരാഴ്ചയിലേറെ ആയി ലോക്ക്ഡൗണിലാണ്.

ജൂലൈ ഒമ്പത് വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ ലോക്ക്ഡൗൺ പിൻവലിക്കുന്നതിൽ അടുത്തയാഴ്ച നിർണായകമാണെന്നാണ് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ സിഡ്നി, വേവേർലി, വൂളാര, ഇന്നർ വെസ്റ്റ്, റാൻഡ്വിക്, കാനഡ ബേ, ബേ സൈഡ്, ഗ്രെയ്റ്റർ സിഡ്നി, ബ്ലൂ മൗണ്ടൻസ്, സെൻട്രൽ കോസ്റ്റ്, വള്ളോംഗോങ് എന്നിവിടങ്ങളിലുള്ളവർക്ക് ഫെഡറൽ സർക്കാർ കൊവിഡ് ഡിസാസ്റ്റർ പെയ്മെന്റ്റ് പ്രഖ്യാപിച്ചു.

അർഹരായവർക്ക് ഒറ്റത്തവണ നൽകുന്ന 500 ഡോളറാണ് ധനസഹായം.

സർക്കാർ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുകയോ ചെയ്യുന്നവർക്കാണ് ധനസഹായത്തിനായി അപേക്ഷിക്കാവുന്നത്.

ആർക്ക് ധനസഹായം ലഭിക്കാം?

* 17 വയസ്സിന് മേൽ പ്രായമുള്ളവരായിരിക്കണം
* ലോക്ക്ഡൗൺ തുടങ്ങി എട്ട് ദിവസങ്ങൾക്ക് ശേഷം വരുമാനം നഷ്ടമായെന്ന് തെളിയിക്കണം
* ലീവ് ആനുകൂല്യങ്ങൾ ഇല്ലെന്ന് തെളിയിക്കണം
* പണമായോ നിക്ഷേപമായോ 10,000 ഡോളറിന് മേൽ ഉണ്ടാവാൻ പാടില്ല. അതായത് 11,000 ഡോളർ സമ്പാദ്യം ഉണ്ടെങ്കിൽ ഈ ധനസഹായം ലഭിക്കില്ല.
* സെന്റർലിങ്ക് ആനുകൂല്യങ്ങൾ, കൊവിഡ് ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കുന്നവർക്ക് ഈ തുക ലഭിക്കില്ല.
* പെർമനന്റ് റെസിഡന്റ് അഥവാ വർക്ക് വിസയിൽ ഉള്ളവരാകണം
* എത്ര ഡോളർ വരെ ധനസഹായം ലഭിക്കും?
* സാധാരണയായി ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് 500 ഡോളർ ലഭിക്കും.

20 മണിക്കൂറിൽ കുറവാണ് ജോലി ചെയ്തിരുന്നതെങ്കിൽ 325 ഡോളറാണ് ലഭിക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം?

സെന്റർലിങ്ക് ഓൺലൈൻ അക്കൗണ്ടും mygov അക്കൗണ്ടുമായി ലിങ്ക് ചെയ്ത ശേഷം ഇത് വഴി ധനസഹായത്തിനായി അപേക്ഷിക്കാം.

വർക്ക് വിസയിൽ ഉള്ളവർക്ക് 180 22 66 എന്ന നമ്പറിൽ സെന്റർ ലിങ്കിനെ ബന്ധപ്പെട്ട് ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നതാണ്.

മെൽബണിൽ ലോക്ക്ഡൗൺ നടപ്പാക്കിയിരുന്നു സമയത്തും ലോക്ക്ഡൗൺ ബാധിച്ചവർക്ക് ഫെഡറൽ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button