ഓസ്ട്രേലിയിൽ വാർത്തകൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ഫേസ്ബുക്ക് പിൻവലിക്കും. സർക്കാരുമായുള്ള ചർച്ചകളെ തുടർന്നാണ് ഫേസ്ബുക്കിന്റെ തീരുമാനം.
ഓസ്ട്രേലിയൻ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ഫേസ്ബുക്ക് ഉടൻ പിൻവലിക്കുമെന്ന് ട്രഷറർ ജോഷ് ഫ്രൈഡൻബർഗും വാർത്താ വിനിമയ വകുപ്പ് മന്ത്രി പോൾ ഫ്ലച്ചറും അറിയിച്ചു.
വാർത്തകളുമായി ബന്ധപ്പെട്ടേർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ പിൻവലിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചതായി ഇരുവരും വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
ന്യൂസ് മീഡിയ ബാർഗേയിനിംഗ് കോഡിൽ ഭേദഗതി വരുത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
മീഡിയ ബാർഗേയിനിംഗ് കോഡുമായി ബന്ധപ്പെട്ട് സർക്കാരുമായി കരാറിലെത്തിച്ചേരാൻ കഴിഞ്ഞതിൽ സന്താഷമുണ്ടെന്ന് ഫേസ്ബുക്കും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
നിർദ്ദിഷ്ട നിയമവുമായി ബന്ധപ്പെട്ട് തങ്ങളുയർത്തിയ ആശങ്കകളിൽ സർക്കാർ ചില ഉറപ്പുകൾ നല്കിയിട്ടുണ്ട്.
നിയമവുമായി ബന്ധപ്പെട്ട് ചില ഭേദഗതികൾക്ക് സർക്കാർ തയ്യാറായിട്ടുണെന്നും ഫേസ്ബുക്ക് അറിയിച്ചു.

കടപ്പാട്: SBS മലയാളം