സിഡ്നിയിലെ വെൻറ് വർത്വില്ലിലുള്ള നിരവധി ഇന്ത്യൻ റെസ്റ്റോറന്റുകളിലും ഇന്ത്യൻ സ്റ്റോറുകളിലും സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥാപനങ്ങളിൽ പലതും മലയാളികൾ സന്ദർശിക്കുന്നവയാണ്.
പശ്ചിമ സിഡ്‌നിയിലെ വെൻറ് വർത്വില്ലിലുള്ള നിരവധി ഇന്ത്യൻ സൂപ്പര്മാര്ക്കറ്റുകളുടെയും റെസ്റ്റോറന്റുകളുടെയും മറ്റും പട്ടികയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.
ഉദയ സൂപ്പർമാർക്കറ്റ്, അംബീസ് ബിഗ് ആപ്പിൾ, ശ്രീ ലക്ഷ്മി സൂപ്പർമാർക്കറ്റ്, സ്വാഗത് ബിരിയാണി ഹൗസ് തുടങ്ങിയ വെൻറ് വർത്വില്ലിലെ നിരവധി ഇന്ത്യൻ റെസ്റ്റോറന്റുകളും സൂപ്പര്മാര്ക്കറ്റുകളുമാണ് പട്ടികയിൽ.
ഡിസംബർ 30നും ജനുവരി നാലിനുമിടയിൽ നിർദ്ദിഷ്ട സമയങ്ങളിൽ ഇവിടം സന്ദർശിച്ചവർ എത്രയും വേഗം പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
കൂടാതെ പാരമറ്റയിലുള്ള മുരുകൻ ക്ഷേത്രത്തിനും മുന്നറിയിപ്പുണ്ട്.
പശ്ചിമ സിഡ്നിയിലെ പാരമറ്റ, പെൻഡ്ൽ ഹിൽ മേഖലകളിലാണ് സർക്കാർ ബുധനാഴ്ച പുതിയ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ വംശജർ എത്തുന്ന നിരവധി സ്ഥാപനങ്ങളിൽ മുന്നറിയിപ്പുണ്ട്. കൊവിഡ് ബാധ സ്ഥിരീകരിച്ച ആളുകൾ ഈ സ്ഥാപനങ്ങൾ സന്ദർശിച്ചു എന്നാണ് മുന്നറിയിപ്പ്.
ഇന്ത്യൻ വംശജർ സന്ദർശിക്കാറുള്ള പാരമറ്റയിലെ ശരവണ ഭവൻ റെസ്റ്റോറന്റും, സിഡ്നി മുരുകൻ ക്ഷേത്രവും, പെൻഡ്ൽ ഹില്ലിലെ സിഡ്നി മരീന ഡൈൻ ഇൻ ആന്റ് ടേക്ക് എവേ ഭക്ഷണ ശാലയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് മുന്നറിയിപ്പ് നൽകിയത്.
കടപ്പാട്: SBS മലയാളം