“ബ്രിസ്‌ബെയ്ൻ ഭീമൻസ്” വടംവലി ക്ലബ്ബിന് രൂപം നൽകി

ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ പ്രവാസി മലയാളി സംഘടനയായ ബ്രിസ്‌ബെയ്ൻ മലയാളി അസോസിയേഷൻറെ നേതൃത്വത്തിൽ “ബ്രിസ്‌ബെയ്ൻ ഭീമൻസ് ” എന്ന പേരിൽ വടംവലി ക്ലബ്ബിന് രൂപം നൽകി.

ടീം അംഗങ്ങളുടെ ജഴ്‌സിയുടെ ഔദ്യോഗിക ഉദ്‌ഘാടനം ബ്രിസ്ബെയ്നിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നടൻ ഇന്ദ്രജിത് സുകുമാരൻ നിർവ്വഹിച്ചു.

ഇക്കഴിഞ്ഞ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന വടംവലി മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ക്ലബ്ബിലെ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ കരസ്ഥമാക്കിയിരുന്നു.ബ്രിസ്‌ബെയ്നിലെ വടംവലി പ്രേമികൾക്കിടയിൽ വലിയ സ്ഥാനമാണു കുറച്ചു കാലം കൊണ്ട് ടീം അംഗങ്ങൾ നേടിയെടുത്തത്.

സുനീഷ് മോഹൻ ആണ് ടീം മാനേജർ.ടോമി മാത്യു ആണ് ടീം അംഗങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും പരിശീലനവും നൽകുന്നത്.

സൂരജ് സണ്ണി ക്യാപ്റ്റൻ ആയിട്ടുള്ള ടീമിൽ പ്രദീപ്,സിന്റോ,ആന്റൺ,ജോസ്,അജീഷ്, അശ്വിൻ,റിജോ,ആൽബിൻ,മിൽട്ടൺ,നെവിൻ,സുനീഷ്,സൂരജ് എന്നിവർ അംഗങ്ങളാണ്.

സ്മാർട്ട് ഫ്ലോർ ആണ് ഔദ്യോഗിക സ്പോൺസർ.

Exit mobile version