ബിജോ കുന്നുംപുറത്തിനു HEA പ്രിൻസിപ്പൽ ഫെലോഷിപ്പ്
മെൽബൺ: ഉന്നത വിദ്യാഭ്യാസ രംഗത്തു നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്തു ഹയർ എജുക്കേഷൻ അക്കാദമിയുടെ (HEA) പ്രിൻസിപ്പൽ ഫെലോഷിപ്പിന് മലയാളിയായ ബിജോ കുന്നുംപുറത്തു അർഹനായി.
ഓസ്‌ട്രേലിയയിൽ നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 15 വർഷത്തിലേറെയായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മാനേജ്‌മെന്റ് (IHM), സഹോദര സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്സിംഗ് ഓസ്ട്രേലിയ (IHNA) എന്നി സ്ഥാപനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് നൽകിയ സേവനങ്ങൾ വിലയിരുത്തിയാണ് UK ആസ്ഥാനമായ ഹയർ എജുക്കേഷൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഫെലോഷിപ്പ് ലഭിച്ചത്.
ലീഡർഷിപ്പ്, പ്രൊഫഷണൽ സ്റ്റാൻഡേർഡ്, ഗുണനിലവാരം എന്നിവയിലുള്ള മികച്ച സ്‌കോർ വിലയിരുത്തിയാണ് ഫെലോഷിപ്പിന് തെരഞ്ഞെടുത്തത്.
17500 പരം നഴ്സുമാർ ഓസ്ട്രേലിയൻ നഴ്സിംഗ് ബ്രിഡ്ജിങ് പ്രോഗ്രാം പഠിച്ചു രജിസ്‌ട്രേഷൻ നേടാനും ഓസ്‌ട്രേലിയിലേക്ക് മൈഗ്രെറ്റ് ചെയ്യാനും വഴിതെളിച്ച IHM, IHNA എന്നി സ്ഥാപനങ്ങളുടെ സിഇഒ ആണ് ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്ത്.