ഓസ്ട്രേലിയയിൽ ബാങ്കിംഗ് പലിശനിരക്ക് വീണ്ടും കൂട്ടി

മേയിൽ രാജ്യത്തെ ബാങ്കിംഗ് പലിശ നിരക്കിൽ 0.25 ശതമാനത്തിന്റ വർദ്ധനവ് വരുത്തിയതിന് പിന്നാലെ റിസർവ് ബാങ്ക് ക്യാഷ് റേറ്റ് വീണ്ടും കൂട്ടി.

റിസർവ് ബാങ്ക് 0.5 ശതമാനത്തിന്റെ വർദ്ധനവാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ബാംങ്കിംഗ് പലിശ നിരക്ക് 0.85ലേക്ക് ഉയർന്നു.

ഓസ്‌ട്രേലിയയിൽ ബാംങ്കിംഗ് പലിശ നിരക്ക് വീണ്ടും കൂട്ടിയതായി റിസർവ് ബാങ്ക് സ്ഥിരീകരിച്ചു. 0.5 ശതമാനത്തിന്റെ വർദ്ധനവാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ ബാങ്കിംഗ് പലിശ നിരക്ക് 0.85ലേക്ക് ഉയർന്നു.

പന്ത്രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു മേയ് മാസം ഓസ്ട്രേലിയയിൽ ബാങ്കിംഗ് പലിശ നിരക്കിൽ വർദ്ധനവ് വരുത്തിയത്.

മേയ് മാസത്തിലെ ക്യാഷ് റേറ്റ് വർദ്ധനവിന് മുൻപ് ഒന്നര വർഷത്തോളം 0.1 ശതമാനമായിരുന്നു അടിസ്ഥാന പലിശനിരക്ക്.

പലിശ നിരക്ക് ഇനിയും കൂടുമെന്ന കാര്യം RBA ഗവർണർ ഫിലിപ്പ് ലോവി വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ നാണയപ്പെരുപ്പവും വിലക്കയറ്റവുമെല്ലാം രൂക്ഷമായ സാഹചര്യത്തിലാണ് പലിശ നിരക്ക് വീണ്ടും ഉയർത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസത്തെ വർദ്ധനവിന് പിന്നാലെ ഉണ്ടായ ബാധ്യത പ്രധാന ബാങ്കുകൾ പൂർണ്ണമായും ഉപഭോക്താക്കളിലേക്ക് കൈമാറാനാണ് തീരുമാനിച്ചത്. ഇതോടെ ബാങ്കിംഗ് പലിശ നിരക്കിൽ കുറഞ്ഞത് 0.25 ശതമാനത്തിൻറെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

പുതിയ വർദ്ധനവും ഭാവന വായ്പയെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

കടപ്പാട്: SBS മലയാളം

Exit mobile version