മഹാമാരിക്കാലം കഴിയാറായെന്ന് WHO; ഓസ്‌ട്രേലിയന്‍ ടൂറിസം രംഗം വീണ്ടും സജീവമാകുന്നു

സെപ്റ്റംബര്‍ 11ന് അവസാനിച്ച ആഴ്ചയില്‍ ലോകത്തിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 28 ശതമാനം കുറവുണ്ടായി എന്നാണ് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടിയത്.

മരണനിരക്കില്‍ 22 ശതമാനത്തിന്റെയും കുറവുണ്ടായി.

ജപ്പാന്‍, കൊറിയ, അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലാണ് ഇപ്പോഴും ഉയര്‍ന്ന നിരക്കിലെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2020 മാര്‍ച്ച് മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിവാര മരണനിരക്കാണ് ഇപ്പോഴത്തേതെന്ന് WHO ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗബ്രിയാസിസ് പറഞ്ഞു.

മഹാമാരി അവസാനിക്കുന്നു എന്ന് കണക്കാക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്കാണ് ലോകം എത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മഹാമാരി അവസാനിച്ചിട്ടില്ല. എന്നാല്‍ അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്’ – അദ്ദേഹം പറഞ്ഞു.

മങ്കിപോക്‌സ് ബാധയുടെ നിരക്കും ആഗോളതലത്തില്‍ കുറയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ബ്രിട്ടനിലും അമേരിക്കയിലും ഒമിക്രോണ്‍ വൈറസിന്റെ പുതിയ ഉപവേരിയന്റുകള്‍ വര്‍ദ്ധിക്കുന്നുണ്ട്.

BA.4.6 എന്ന ഉപവേരിയന്റാണ് കൂടുന്നത്. അമേരിക്കയിലെ ആകെ രോഗബാധയുടെ ഒമ്പതു ശതമാനവും, ബ്രിട്ടനിലെ 3.3 ശതമാനവും ഈ ഉപവകഭേദമാണ്.

ഓസ്‌ട്രേലിയയിലെ ടൂറിസം മേഖല കൊവിഡ് പ്രതിസന്ധിക്കു ശേഷം തിരിച്ചുവരുന്നുവെന്നാണ് സൂചന.

വിക്ടോറിയയില്‍ രണ്ടു വര്‍ഷത്തിനു ശേഷം ആദ്യമായി ഒരു വലിയ ക്രൂസ് കപ്പല്‍ എത്തിച്ചേര്‍ന്നു.

2,500 വിനോദസഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള കപ്പലാമ് എത്തിയത്. ഒക്ടോബര്‍ മുതല്‍ അടുത്ത ഏപ്രില്‍ വരെ കൂടുതല്‍ ആഡംബരക്കപ്പലുകള്‍ എത്തുന്നുണ്ട്.

കൊവിഡ് ബാധ തുടരുന്നുണ്ടെങ്കില്‍ ഓസ്‌ട്രേലിയയിലെ ചെറുപ്പക്കാരുടെ മാനസികാരോഗ്യത്തില്‍ മികച്ച പുരോഗതിയുണ്ടായെന്ന് പുതിയ പഠനം വ്യക്തമാക്കി.

18-24 പ്രായവിഭാഗത്തിലുള്ള ഓസ്‌ട്രേലിയക്കാര്‍ ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു എന്നാണ് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ പഠനറിപ്പോര്‍ട്ട് പറയുന്നത്. 45 വയസിനു മുകളില്‍ പ്രായമുള്ളവരെ അപേക്ഷിച്ചാണ് ഇത്.

അതേസമയം, ബ്രിട്ടനിലും അമേരിക്കയിലും ഒമിക്രോണ്‍ വൈറസിന്റെ പുതിയ ഉപവേരിയന്റുകള്‍ വര്‍ദ്ധിക്കുന്നുണ്ട്.

BA.4.6 എന്ന ഉപവേരിയന്റാണ് കൂടുന്നത്. അമേരിക്കയിലെ ആകെ രോഗബാധയുടെ ഒമ്പതു ശതമാനവും, ബ്രിട്ടനിലെ 3.3 ശതമാനവും ഈ ഉപവകഭേദമാണ്.

കടപ്പാട്: SBS മലയാളം

Exit mobile version