എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം ഓസ്ട്രേലിയൻ കറൻസിയിൽ നിന്ന് മാറ്റുന്നു

സിഡ്നി: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഛായാചിത്രം ഓസ്ട്രേലിയൻ കറൻസിയിൽ നിന്ന് മാറ്റാൻ തീരുമാനം. ഓസ്ട്രേലിയുടെ അഞ്ച് ഡോളർ കറൻസിയിൽ നിന്നാണ് ചിത്രം മാറ്റുന്നത്.

രാജ്യ സംസ്‌കാരത്തിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി നോട്ടിന് പുതിയ രൂപകൽപന നൽകുമെന്ന് ഓസ്ട്രേലിയൻ സെൻട്രൽ ബാങ്ക് അറിയിച്ചു.

ഫെഡറൽ സർക്കാരുമായുള്ള കൂടിയാലോചനയ്ക്കു ശേഷമാണ് മാറ്റത്തെ പിന്തുണച്ചുകൊണ്ടുള്ള തീരുമാനമെന്നും റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം നോട്ടിന്റെ മറുവശത്ത് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ചിത്രം തന്നെ തുടരും.

പുതിയ അഞ്ച് ഡോളർ നോട്ട് നോട്ട് രൂപകൽപന ചെയ്യുന്നതിൽ തദ്ദേശീയ ഗ്രൂപ്പുകളുമായി കൂടിയാലോചിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. പുതിയ നോട്ട് രൂപകൽപന ചെയ്ത് അച്ചടിക്കാൻ വർഷങ്ങളെടുക്കും. അതുവരെ നിലവിലെ നോട്ട് വിതരണം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് എലിസബത്ത് രാജ്ഞി മരിച്ചത്. ഇത്യേ തുടർന്ന് ഭരണഘടനാപരമായി രാജവാഴ്ച ഉള്ള രാജ്യമെന്ന നിലയിൽ ഓസ്‌ട്രേലിയയിൽ അതിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു.

തുടർന്ന് 1999 ലെ ഹിതപരിശോധനയിലെന്നപോലെ ബ്രിട്ടീഷ് രാജാവിനെ രാഷ്ട്രത്തലവനായി നിലനിർത്താൻ വോട്ടർമാർ തീരുമാനിച്ചു.

എലിസബത്ത് രാജ്ഞിയുടെ മരണശേഷം ബ്രിട്ടീഷ് രാജാവായി മാറിയ ചാൾസ് മൂന്നാമൻ രാജാവ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുകെയ്ക്ക് പുറത്തുള്ള മറ്റ് 12 കോമൺവെൽത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിൽ രാഷ്ട്രത്തലവനാണ്. എന്നാൽ ആചാരപരമായി മാത്രമാണ് ഈ സവിശേഷ അധികാരമുള്ളത്.

ചാൾസ് രാജാവിന്റെ ചിത്രം എലിസബത്ത് രാജ്ഞിയുടേതിന് പകരമായി ഓസ്ട്രേലിയുടെ അഞ്ച് ഡോളർ കറൻസിയിൽ വരില്ലെന്ന് 2022 സെപ്തംബറിൽ ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. പകരം ഓസ്‌ട്രേലിയൻ വ്യക്തിത്വങ്ങളുടെ ചിത്രങ്ങൾ വന്നേക്കാം.

ഓസ്‌ട്രേലിയൻ ഡോളർ നോട്ടിൽ രാജ്ഞിയുടെ ചിത്രം ഉൾപ്പെടുത്താനുള്ള തീരുമാനം വന്നത് അവരുടെ രാജപദവി പരിഗണിച്ചായിരുന്നില്ലെന്നും വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നെന്നും ഓസ്ട്രേലിയൻ അധികൃതർ വിശദീകരിച്ചു.

ഭരണഘടനയിൽ മാറ്റം വരുത്തുന്നതിനും സ്വദേശീയരെ അംഗീകരിക്കുന്നതിനും അവരുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ അവരുമായി കൂടിയാലോചന നടത്തുന്നതിനും മറ്റുമുള്ള നീക്കത്തിന് ഓസ്‌ട്രേലിയയിലെ മധ്യ-ഇടതുപക്ഷ ലേബർ ഗവൺമെന്റ് ശ്രമിക്കുന്ന സാഹചര്യത്തിലാണ് നോട്ടിലെ ചിത്രം മാറ്റാനുള്ള തീരുമാനം. പുതിയ നീക്കങ്ങൾക്കായി ഹിതപരിശോധന നടക്കാനിരിക്കുകയാണ്.

Related Articles

Back to top button

Fatal error: Uncaught Error: Call to undefined function WP_Rocket\Dependencies\RocketLazyload\wpm_apply_filters_typed() in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php:562 Stack trace: #0 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php(349): WP_Rocket\Dependencies\RocketLazyload\Image->noscriptEnabled() #1 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Media/Lazyload/Subscriber.php(337): WP_Rocket\Dependencies\RocketLazyload\Image->lazyloadPictures('<!DOCTYPE html>...', '<!DOCTYPE html>...') #2 /home1/indiagfa/public_html/wp-includes/class-wp-hook.php(324): WP_Rocket\Engine\Media\Lazyload\Subscriber->lazyload('<!DOCTYPE html>...') #3 /home1/indiagfa/public_html/wp-includes/plugin.php(205): WP_Hook->apply_filters('<!DOCTYPE html>...', Array) #4 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Optimization/Buffer/Optimization.php(100): apply_filters('rocket_buffer', '<!DOCTYPE html>...') #5 [internal function]: WP_Rocket\Engine\Optimization\Buffer\Optimization->maybe_process_buffer('<!DOCTYPE html>...', 9) #6 /home1/indiagfa/public_html/wp-includes/functions.php(5427): ob_end_flush() #7 /home1/indiagfa/public_html/wp-includes/class-wp-hook.php(324): wp_ob_end_flush_all('') #8 /home1/indiagfa/public_html/wp-includes/class-wp-hook.php(348): WP_Hook->apply_filters('', Array) #9 /home1/indiagfa/public_html/wp-includes/plugin.php(517): WP_Hook->do_action(Array) #10 /home1/indiagfa/public_html/wp-includes/load.php(1280): do_action('shutdown') #11 [internal function]: shutdown_action_hook() #12 {main} thrown in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php on line 562