മെൽബൺ ലയൺസ്‌ കൺവെഷനിൽ കേരളത്തിൽ നിന്ന് 250 പേർ

മെൽബൺ: മെൽബണിൽ നടക്കുന്ന Lions Club International Conference ൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് 250 ഓളം പ്രതിനിധികളാണ് ഓസ്‌ട്രേലിയിൽ എത്തിച്ചേർന്നത്. ഇത്രയേറെ മലയാളികൾ മെൽബണിൽ ഒരുമിച്ചു എത്തി ചേരുന്ന ആദ്യ കൺവെഷൻ കൂടിയാണിത്.

ഇന്ത്യയിൽ നിന്ന് 1100 പേർ കൺവെൻഷനിൽ പങ്കാളികളാകുന്നു. ലയൺസിന്റെ ചരിത്രത്തിൽ ഇത്രയേറെ പങ്കാളിത്തം ആദ്യമായിട്ടാണ്.

മുൻ ഇന്റർ നാഷണൽ ഡയറക്റ്റർ ആർ. മുരുഗൻ (PRS ഹോസ്പിറ്റൽ, തിരുവനന്തപുരം), വി.പി.നന്ദകുമാർ (ചെയർമാൻ, മണപ്പുറം) എന്നിവരുടെ നേതൃത്വത്തിൽ ലയൺസ്‌ തിരുവനന്തപുരം ജില്ലാ ഗവർണ്ണർ എം.എ. വഹാബ്, അഡ്വ. എം. ബഷീർ, (മുൻ ചെയർമാൻ, തിരുവനന്തപുരം ജില്ല) എന്നിവരും അംഗങ്ങളാണ്.

ഇതിനു പുറമെ മറ്റു രാജ്യങ്ങളെ പ്രതിനിധികരിച്ഛ് നിരവധി മലയാളികളും കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്. കാലിഫോണിയ മുൻ ജില്ലാ ഗവർണറായ ജെയിംസ് വർഗീസ്, ഓസ്‌ട്രേലിയിൽ നിന്ന് സീമ .ബാലസുബ്രമണ്യം (സോളിസിറ്റർ, സിഡ്‌നി Lions Club) ഇവരിൽ പ്രമുഖരാണ്.

186 രാജ്യങ്ങളിൽ നിന്നായി മൂവായിരത്തിലേറെ പ്രതിനിധികൾ അഞ്ചു ദിവസം നീണ്ട് നിൽക്കുന്ന Lions Club International Conference ൽ പങ്കെടുക്കുന്നു.

വാർത്ത: തിരുവല്ലം ഭാസി, മെൽബൺ

Related Articles

Back to top button