ഡാർവിൻ സെന്റ് അൽഫോൻസാ പള്ളി അപ്പോസ്തലിക് നൺസിയോ സന്ദർശിച്ചു

ഡാർവിൻ: ഡാർവിൻ അൽഫോൻസാ സിറോ മലബാർ പള്ളിയിൽ അപ്പോസ്തലിക് നൺസിയോ ആർച്ച് ബിഷപ് ചാൾസ് ബാൽവോ സന്ദർശനം നടത്തി. സിറോ മലബാർ വിശ്വാസികളുടെ ക്രിസ്തു വിശ്വാസം ദൃഢമാണെന്നും ജീവസുറ്റതാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾ നൽകിയ സ്വീകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
ചടങ്ങിൽ ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ്ഗൗച്ചി, ഫാ. ജോൺ കലിഹർ, ഫാ. ടോം ജോസ് എന്നിവർ പ്രസംഗിച്ചു. റവ. ഡോ. ജോൺ പുതുവ, കൈക്കാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകി. ഇടവകയിലെ മതബോധന വിദ്യാർഥികളെയും മത അധ്യാപകരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.