സിഡ്നിയിലും സെൻട്രൽ കോസ്റ്റിലും അമല കമ്മ്യൂണിക്കേഷൻസിന്റെ ‘മറിയം’ ബൈബിൾ നാടകം അരങ്ങേറുന്നു

സിഡ്നി: കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന പ്രശസ്ത മെഗാ ബൈബിൾ നാടകം ‘മറിയം – മദർ ഓഫ് ഗോഡ്’ (Mariyam – Mother of God) ഓസ്ട്രേലിയയിൽ വേദിയിലെത്തുന്നു. ഒക്ടോബർ മാസത്തിൽ സെൻട്രൽ കോസ്റ്റിലും സിഡ്നിയിലുമായാണ് നാടകം അരങ്ങേറുന്നത്.
2026 ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം 6.30-ന് സെൻട്രൽ കോസ്റ്റിലാണ് ആദ്യ അവതരണം നടക്കുക. ഗോസ്ഫോർഡ് – വയോങ് സെന്റ് അൽഫോൻസാ സിറോ മലബാർ മിഷന്റെ നേതൃത്വത്തിൽ തമ്പി ഉമ്പിയിലെ മിൻഗാര റിക്രിയേഷൻ ക്ലബ്ബിലാണ് (Mingara Recreation Club, 12-14 Mingara Dr, Tumbi Umbi NSW 2261) നാടകം സംഘടിപ്പിക്കുന്നത്. ഈ വേദിയിലേക്ക് ഏവർക്കും പ്രവേശനം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
തുടർന്ന് ഒക്ടോബർ 25 ഞായറാഴ്ച വൈകുന്നേരം 6.00 മണിക്ക് സിഡ്നിയിലും നാടകം അരങ്ങേറും. സിഡ്നി ഹോൾസ്വർത്തി ക്രൈസ്റ്റ് ദി കിംഗ് സിറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ ബോണിറിഗ്ഗ് സ്പോർട്സ് ക്ലബ്ബിലാണ് (610-618 Elizabeth Dr, Bonnyrigg Heights, NSW 2177) അവതരണം. കുടുംബങ്ങൾക്ക് ഒന്നിച്ച് കാണുന്നതിനായി രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും ഉൾപ്പെടുന്ന ഫാമിലി പാസിന് 100 ഡോളറാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
പരിപാടിയുടെ ടിക്കറ്റിംഗ് പാർട്ണർ ഇവന്റോക്കും (Eventok), മീഡിയ ആൻഡ് പ്രൊമോഷൻസ് പാർട്ണർ ജി.ഡി.പി ഡിജിറ്റലുമാണ് (GDP Digital). നാടകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി അതത് സംഘാടക സമിതികളുമായി ബന്ധപ്പെടാവുന്നതാണ്.