ടൗൺസ്‌വില്ലിൽ റിമി ടോമി ഷോ ജൂൺ 24 ന്

ടൗൺസ്‌വിൽ: ഓസ്ട്രേലിയൻ മലയാളികളെ ആവേശത്തിലാറാടിച്ചുകൊണ്ട്, മലയാളികളുടെ പ്രിയങ്കരിയായ നമ്പർ വൺ സ്റ്റേജ് പെർഫോമർ റിമി ടോമി ഒരിക്കൽ കൂടി എത്തുന്നു. ജൂൺ 24ന് ക്യൂൻസ്ലാൻഡിലെ ടൗൺസ്‌വില്ലിൽ നടക്കുന്ന കരിയറിലെ ആദ്യ സ്റ്റേജ് ഷോയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇപ്പോൾ അതിവേഗം പുരോഗമിക്കുകയാണ്. കേരള അസോസിയേഷൻ ഓഫ് ടൗൺസ്‌വിൽ (KAT) ആണ് ഈ മെഗാ ഷോയുടെ സംഘാടകർ.

ലൈവ് ഓർക്കസ്ട്രക്ക് ഒപ്പം ജനപ്രിയ പോപ്പ് ഗാനങ്ങളും മനോഹരമായ മെലഡികളും തകർപ്പൻ നൃത്തചുവടുകളുമായി സദസ്സിനെ മുഴുവൻ കയ്യിലെടുക്കുന്ന അതുല്യമായ പെർഫോമൻസാണ് റിമി ടോമി കാഴ്ചവെക്കുന്നത്. ആഘോഷങ്ങളുടെ രാജകുമാരിയായ റിമി ടോമിയെയും ഒപ്പമുള്ള പ്രശസ്ത കലാകാരന്മാരായ കൗശിക്, ശ്യാം പ്രസാദ് എന്നിവരടങ്ങിയ ടീമിനെയും വരവേൽക്കാൻ ഏറെ ആകാംക്ഷയോടെയാണ് ടൗൺസ്‌വില്ലിലെ മലയാളി സമൂഹം കാത്തിരിക്കുന്നത്.

ചിരിയും സംഗീതവും നൃത്തവും കരഘോഷങ്ങളും കൊണ്ട് ഹൃദയങ്ങളെ ത്രസിപ്പിക്കുന്ന, മറക്കാനാവാത്ത ഒരു ആഘോഷരാവിനാണ് വേദി ഒരുങ്ങുന്നത്. ഈ ദൃശ്യവിസ്മയത്തിന് സാക്ഷിയാകാൻ നിങ്ങളുടെ സീറ്റുകൾ https://kat.org.au/events എന്ന ലിങ്കിൽ കൂടി ഇന്ന് തന്നെ ഉറപ്പാക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: Baiju Krishna: 0426793371, Bincy Shiju: 0423589194.

Related Articles

Back to top button