സിഡ്‌നിയില്‍ വിസ്മയം തീര്‍ക്കാൻ ‘നാദിർഷ ഷോ’

സിഡ്‌നി: ഓസ്‌ട്രേലിയയിലെ മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ‘നാദിർഷ ഷോ’ അരങ്ങേറാൻ ഇനി എട്ടുദിവസങ്ങൾ മാത്രം. വിവിദ് എന്റർടെയ്ൻമെന്റ്‌സ് (Vivid Entertainments) ഒരുക്കുന്ന ഈ ബൃഹത്തായ കലാവിരുന്ന് സിഡ്‌നിയിലെ പ്രശസ്തമായ ഹിൽസോങ് കൺവെൻഷൻ സെന്ററിലാണ് (Hillsong Convention Centre, Norwest Hub) നടക്കുന്നത്.
ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ഷോയിൽ നാദിർഷയ്ക്കൊപ്പം മലയാളത്തിലെ പ്രിയ താരങ്ങളായ രഞ്ജിനി ജോസ്, മോക്ഷ, സമദ്, ശ്യാം ലാൽ, ബിജേഷ് ചെലാരി, സമ്പത്ത്, ഗൗതം വിൻസെന്റ്, ലിനുലാൽ, നിജിത്ത് എന്നിവർ അണിനിരക്കും.
സംഗീതം, കോമഡി, അതിവേഗ നൃത്തങ്ങൾ എന്നിവ കോർത്തിണക്കിയുള്ള ഒരു പവർ-പാക്ക്ഡ് ലൈനപ്പാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
സിഡ്‌നിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അത്യാധുനിക സൗകര്യങ്ങളോടു കൂടിയായിരിക്കും പ്രോഗ്രാം അവതരിപ്പിക്കുന്നത്. ഇതിനകം തന്നെ വലിയ തരംഗം സൃഷ്ടിച്ച ഷോയുടെ ടിക്കറ്റുകൾ അതിവേഗം വിറ്റഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ചില സീറ്റുകളിലേക്കുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.
സിഡ്‌നിയിലെ ഈ വർഷത്തെ ഏറ്റവും വലിയ ലൈവ് എന്റർടൈൻമെന്റ് അനുഭവമായി ഈ ഷോ മാറുമെന്നാണ് കരുതപ്പെടുന്നത്.
സ്ഥലം: Hillsong Convention Centre, Norwest Hub, Sydney
തിയതി: 25 ഏപ്രിൽ 2026
സമയം: വൈകുന്നേരം 05:00 PM മുതൽ 09:00 PM വരെ
ടിക്കറ്റുകൾക്ക് സന്ദർശിക്കുക: www.justeasybook.com



