ശ്ലൈഹിക സന്ദർശനത്തിനായി കാതോലിക്കാ ബാവാ ഓസ്‌ട്രേലിയയിൽ

സിഡ്‌നി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യ പസഫിക് ഭദ്രാസനത്തിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഓസ്‌ട്രേലിയയിൽ ശ്ലൈഹിക സന്ദർശനത്തിനായി എത്തി. നാളെ (21) മുതൽ 24 വരെ സിഡ്നി റീജനിലും ഭദ്രാസനാസ്ഥാനമായ കാൻബറയിലുമാണ് പ്രധാന ചടങ്ങുകളും സന്ദർശനവും നടക്കുക.
നാളെ, ഓസ്‌ട്രേലിയയിലെ വിവിധ രാഷ്ട്രീയ, സാമുദായിക, സഭാ നേതാക്കളുമായി കാതോലിക്കാ ബാവാ കൂടിക്കാഴ്ച നടത്തും. 22 ന് രാവിലെ 10ന് ഭദ്രാസന രൂപീകരണ വാർഷിക സമ്മേളനവും വിവിധ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. 23 ന് സിഡ്നി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ കാതോലിക്കാ ബാവാ വിശുദ്ധ ബലിയർപ്പിക്കും. ഇതിനുശേഷം അർമേനിയൻ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ചയും ക്രമീകരിച്ചിട്ടുണ്ട്.
24ന് ഓസ്‌ട്രേലിയൻ പാർലമെന്റ് മന്ദിരത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം ഒരുക്കുന്നുണ്ട്. പാർലമെന്റിലെ വിവിധ എംപിമാരും എംഎൽഎമാരും പങ്കെടുക്കുന്ന ചടങ്ങിൽ, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളിലെ വൈദികരും പ്രതിനിധികളും സംബന്ധിക്കും.
സഹായ മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദീയെസ്കോറോസും ഏഷ്യ പസഫിക് ഭദ്രാസന സെക്രട്ടറി തോമസ് വർഗീസ് കോറെപ്പിസ്കോപ്പയും ഭദ്രാസന കൗൺസിലും ചേർന്നാണ് സ്വീകരണച്ചടങ്ങിനും ഭദ്രാസന വാർഷിക സമ്മേളനങ്ങൾക്കും നേതൃത്വം നൽകുന്നത്.