ഇശൽ നിലാവ് 2025 സംഘടിപ്പിച്ചു

മെൽബൺ: ഓസ്ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി കേരളത്തിന്റെ മാപ്പിള പൈതൃക കലാരൂപങ്ങളെ ഒരേ വേദിയിൽ അണിനിരത്തിക്കൊണ്ടുള്ള ‘ഇശൽ നിലാവ് 2025’ മെൽബണിൽ വിജയകരമായി നടന്നു. ത്രൈവ് ടുഗെതർ ഓസ്ട്രേലിയയുടെ ബാനറിൽ ഒക്ടോബർ 19ന് മെൽബണിലെ എൻകോർ ഇവന്റ് സെന്ററിൽ വച്ചാണ് ഈ കലാമഹോത്സവം സംഘടിപ്പിച്ചത്.
ഒപ്പന, കോൽക്കളി, ദഫ് മുട്ട്, വട്ടപ്പാട്ട്, അറബിക് ഡാൻസ്, മാപ്പിളപ്പാട്ട് തുടങ്ങിയ തനത് മാപ്പിള കലാരൂപങ്ങളും ഖവാലി, വയലിൻ പ്ലേ, ഗാനമേള മുതലായവയും ഒരേ വേദിയിൽ അവതരിപ്പിച്ചതും ശ്രദ്ധേയമായി. ത്രൈവ് ടുഗെതർ ഓസ്ട്രേലിയയുടെ പ്രസിഡന്റ് റഫീഖ് മുഹമ്മദ് സ്വാഗതം ആശംസിച്ചു.
റിഷാൽ, ജനേഷ്, അലീന, ഫെബിന എന്നിവരാണ് സംഗമം നിയന്ത്രിച്ചത്. അനീസ് മുഹമ്മദ് നന്ദി പ്രസംഗം നിർവഹിച്ചു. രാത്രി 9 മണിയോട് കൂടി ‘ഇശൽ നിലാവ് 2025’ ഔദ്യോഗികമായി സമാപിച്ചു.