ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം; സി.പി. സാജു പ്രസിഡന്റ്

ഗോൾഡ് കോസ്റ്റ്: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ 2026-2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ ഒക്ടോബർ 18ന് നടന്ന വാർഷിക പൊതുയോഗത്തിൽ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
സി.പി. സാജു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി ജോൺ ജോൺസൺ (വൈസ് പ്രസിഡന്റ്), പ്രശാന്ത് ഗോപകുമാർ (സെക്രട്ടറി), ഡോ. ക്ലെമന്റ് ടോം സ്കറിയ (ജോയിന്റ് സെക്രട്ടറി), മനോജ് തോമസ് (ട്രഷറർ) എന്നിവർ ചുമതലയേറ്റു.
വിപിൻ ജോസഫ്, ലക്ഷ്മി പ്രശാന്ത് എന്നിവർ മീഡിയ കോ-ഓർഡിനേറ്റർമാരായും, സിബി മാത്യു പ്രോഗ്രാം കോ-ഓർഡിനേറ്ററായും പ്രവർത്തിക്കും. ആന്റണി ഫിലിപ്പ്, അരുൺ കൃഷ്ണ, ബിബിൻ മാർക്, ട്രീസൺ ജോസഫ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
വരണാധികാരി ജോ ജോസ് പാലക്കുഴിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി. ഗോൾഡ് കോസ്റ്റ് മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സംഘടന ശക്തമായ നേതൃത്വം വഹിക്കുമെന്ന് നിയുക്ത പ്രസിഡന്റ് സി.പി. സാജു അറിയിച്ചു.



