റോബിന മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

ബ്രിസ്ബൈൻ: റോബിന മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ കലാപ്രകടനങ്ങൾ, സംഗീതം, നൃത്തം, വടംവലി, മഹാബലിക്ക് സ്വീകരണം, സദ്യ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
മാതാപിതാക്കളും കുട്ടികളും ചേർന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം നടത്തി. ഗോൾഡ് കോസ്റ്റിലെ ഡിജെ നൈസ് ബാൻഡിന്റെ സംഗീത പരിപാടിയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
മാതാപിതാക്കളും കുട്ടികളും ചേർന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം നടത്തി. ഗോൾഡ് കോസ്റ്റിലെ ഡിജെ നൈസ് ബാൻഡിന്റെ സംഗീത പരിപാടിയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.