വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ കോൺഫറൻസിന് ബാങ്കോക്കിൽ തുടക്കമായി

ബാങ്കോക്ക്: ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ (ഡബ്ള്യൂഎംസി) ഗ്ലോബൽ കോൺഫറൻസിന് ബാങ്കോക്കിൽ തുടക്കമായി.

ചാവോ പ്രയാ നദിയിലൂടെ സഞ്ചരിച്ച ആഡംബര കപ്പലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അമേരിക്ക, കാനഡ, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ 30-ത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള 565 പ്രതിനിധികൾ പങ്കെടുത്തു. വിശിഷ്ടാതിഥികളായി മുൻ എം പി കെ.മുരളീധരൻ, സനീഷ് കുമാർ എം എൽ എ, സോന നായർ, മുരുകൻ കാട്ടാക്കട എന്നിവർ പങ്കെടുത്തു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികളായ ചെയർ പേഴ്സൺ തങ്കമണി ദിവാകരൻ, പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ, ജനറൽ സെക്രട്ടറി ദിനേശ് നായർ, ട്രഷറർ ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ ജെയിംസ് കൂടൽ, കോൺഫറൻസ് കമ്മിറ്റി ചെയർമാൻ ബാബു സ്റ്റീഫൻ, വൈസ് ചെയർ സുരേന്ദ്രൻ കണ്ണാട്ട്, ജനറൽ കൺവീനർ അജോയ് കല്ലും കുന്നേൽ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു.

ആശയവിനിമയവും സഹകരണവും വഴി, പ്രത്യേകിച്ച് നമ്മുടെ യുവാക്കളെയും സംരംഭകരെയും, ആഗോള തലത്തിൽ മുന്നോട്ട് കൊണ്ടുപോകുകയാണ് കോൺഫറൻസ് ലക്ഷ്യം വയ്ക്കുന്നത്.

ജൂലൈ 28 വരെ നീളുന്ന കോൺഫറൻസിൽ ബിസിനസ് സമ്മേളനങ്ങളും, നേതൃത്വ സെഷനുകളും, സാംസ്‌കാരിക വിരുന്നുകളും, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അവാർഡുകളും വിതരണം ചെയ്യും. ബാങ്കോക്കിൽ നടക്കുന്ന സംഗമം ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ മലയാളി സംഗമങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്.

Related Articles

Back to top button