ബ്രിസ്ബെനിൽ ശീതകാല വസ്ത്ര വിപണി സജീവം

ബ്രിസ്ബെൻ: ബ്രിസ്ബെനിൽ തണുപ്പ് ആരംഭിച്ചതോടെ ശീതകാല വസ്ത്ര വിപണി സജീവമായി. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കമ്പിളി വസ്ത്രങ്ങളുടെ വിപണി ലക്ഷ്യമിട്ട് വ്യാപാര സ്ഥാപനങ്ങൾ ആകർഷകമായ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ശീതകാല വസ്ത്രങ്ങൾക്ക് വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.
തണുപ്പ് ഉള്ളിലേക്ക് കടക്കാത്ത രീതിയിൽ കട്ടിയുള്ള കമ്പിളിനൂൽ കൊണ്ട് നെയ്ത വസ്ത്രങ്ങൾക്കാണ് ആവശ്യക്കാർ ഏറെയും. കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ ലഭിക്കും.
ഓസ്ട്രേലിയയിൽ ശീതകാലം ഒരു ആഘോഷമായാണ് കണക്കാക്കപ്പെടുന്നത്. വ്യാപാര സ്ഥാപനങ്ങളിലും ചെറുകിട കച്ചവട സ്ഥാപനങ്ങളിലും സൺഡേ മാർക്കറ്റുകളിലുമെല്ലാം കമ്പിളി വസ്ത്രങ്ങൾ ധാരാളമായി എത്തിക്കഴിഞ്ഞു. വസ്ത്രങ്ങൾ കുറഞ്ഞ വിലയിലും ഇവയ്ക്ക് വലിയ ഓഫറുകൾ ലഭ്യമാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ സന്നദ്ധ സംഘടനകളും പള്ളികളും പ്രത്യേക പിരിവുകൾ നടത്തുന്നുണ്ട്. കൂടാതെ, സ്ത്രീകളും മുതിർന്നവരും വീടുകളിൽ കുടിൽ വ്യവസായ അടിസ്ഥാനത്തിൽ കമ്പിളി വസ്ത്രങ്ങൾ നെയ്ത് ചെറിയ വിലയ്ക്ക് വിറ്റഴിക്കുന്നുമുണ്ട്.
സ്ത്രീകൾക്കായുള്ള ശീതകാല വസ്ത്രങ്ങൾ: ട്രെഞ്ച് കോട്ട് (Trench Coat), സ്കാർഫ്, ഷാൾ, വയ്നിൾ, ലൈറ്റ് സ്വെറ്ററുകൾ, ബൂട്ട്സ്, ലെഗ്ഗിങ്സ്, ജീൻസ്, കാർഡിഗൻ, ഹുഡി എന്നിവ തണുപ്പിൽ നിന്നുള്ള സംരക്ഷണത്തിനായി തിരഞ്ഞെടുക്കാം.
പുരുഷന്മാരുടെ ശീതകാല വസ്ത്രങ്ങൾ: സ്വെറ്റർ, ഹുഡി, ജാക്കറ്റ്, സ്കാർഫ്, ബീനി(Beanie), ജീൻസ്, ബൂട്ടുകൾ, കാറ്റ്റെസിസ്റ്റന്റ് ഷൂസ് എന്നിവ തിരഞ്ഞെടുക്കാം.



