മെൽബണിൽ നാടകോത്സവം; മാധവിക്കുട്ടിയുടെ ഒഴിവ് അരങ്ങിലെത്തും

മെൽബൺ: പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ ‘ഒഴിവി’നെ ഏകപാത്രനാടകമായി ബീന ആർ ചന്ദ്രൻ മെൽബണിൽ അവതരിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ബീനയ്ക്കായിരുന്നു. ആറങ്ങോട്ടുകര ശ്രീജ രചിച്ച ‘ഒറ്റ ഞാവൽമരം’ എന്ന നാടകവും ബീന അവതരിപ്പിക്കും. നാരായണനാണ് ഈ നാടകത്തിന്റെ സംവിധായകൻ. ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് ബീനയ്ക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചത്.
പ്രശസ്ത നാടക-സിനിമ താരം മഞ്ജുളൻ ജയപ്രകാശ് കുളൂര്‍ രചിച്ച ‘കൂനൻ’ എന്ന ഏകപാത്രനാടകം അവതരിപ്പിക്കും. ഇന്ത്യയിലും വിദേശത്തുമായി രണ്ടായിരത്തിലധികം വേദികളിൽ അവതരിപ്പിച്ച് റെക്കോർഡ് നേടിയ ‘കൂനൻ’ ആദ്യമായാണ് ഓസ്‌ട്രേലിയയിൽ എത്തുന്നത്. എൻ. പ്രഭാകരന്റെ പ്രശസ്ത നാടകം ‘പുലിജന്മം’ ഗിരീഷ് അവനൂരിന്റെ സംവിധാനത്തിൽ സമതയുടെ കലാകാരന്മാർ അവതരിപ്പിക്കും.
12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. കുട്ടികൾക്കായി സൗജന്യ ബേബി സിറ്റിങ് സൗകര്യവും ടൗൺഹാളിൽ സംഘാടകർ ഒരുക്കുന്നുണ്ട്. നാടകോത്സവത്തോടനുബന്ധിച്ച് വരയരങ്ങ്, രുചിയരങ്ങ്, കളിയരങ്ങ്, വായനയരങ്ങ് എന്നിവയുമുണ്ടാകും.